For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടാമത്തെ പ്രസവത്തിലും ഇരട്ടക്കുട്ടികള്‍; അപൂര്‍വ്വമായിട്ടുള്ള അനുഭവം പങ്കുവെച്ച് നടി സെലീന ജെയ്റ്റ്‌ലി

  |

  മാതൃദിനത്തോട് അനുബന്ധിച്ച് സിനിമാ താരങ്ങള്‍ അടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. രണ്ട് പ്രസവത്തിലും ഇരട്ടക്കുട്ടികള്‍ ജനിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞാണ് നടി സെലീന ജയ്റ്റ്‌ലി എത്തിയിരിക്കുന്നത്. രണ്ടാം തവണ ഒരു മകനെ നഷ്ടപ്പെട്ടതിനെ കുറിച്ചും ആ കാലയളവില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പില്‍ നടി വിശദമാക്കുന്നുണ്ട്.

  'ഇരട്ടകുട്ടികള്‍ ജനിക്കുന്ന എന്റെ സ്വതസിദ്ധമായ ഗര്‍ഭാവസ്ഥകള്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടതാണ്. എന്നാല്‍ തുടര്‍ച്ചയായി രണ്ട് തവണയും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുകയായിരുന്നു. എന്റെ ഗര്‍ഭാവസ്ഥയില്‍ 700-000 കേസുകളില്‍ ഒന്നായിട്ടാണ് രണ്ടാമതും ഇരട്ടക്കുട്ടികള്‍ ജനിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവ് പീറ്ററിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നുണ്ട്.

  ഞാന്‍ ഗര്‍ഭിണിയായിരുന്ന രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങളാണിത്. ആദ്യം വിന്‍സ്റ്റന്‍ ജാഗും വീരാജ് ജാഗും ജനിച്ചു. രണ്ടാമത് അര്‍തുര്‍ ജാഗും ഷംഷാറുമായിരുന്നു. രണ്ട് തവണയും എനിക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുന്ന ഹോര്‍മോണ്‍ വ്യത്യാസത്തിനൊപ്പം എനിക്ക് പ്രമോഹവും കണ്ടെത്തി. അതുകൊണ്ട് തന്നെ രണ്ട് ഗര്‍ഭകാലത്തും ഭക്ഷണം കഴിക്കുന്നത് കര്‍ശന നിയന്ത്രണങ്ങളിലൂടെയായിരുന്നു കടന്ന് പോയത്.

  celina-jaitly

  രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് പിതാവിന്റെ വേര്‍പാട്. ആ സമയത്തുണ്ടായ ഷോക്ക് കാരണം എനിക്ക് നടക്കാന്‍ സാധിച്ചിരുന്നില്ല. ഭര്‍ത്താവ് പീറ്ററാണ് എന്നെ വീല്‍ചെയറിലിരുത്തി കൊണ്ട് പോയത്. ചെറുതായിരുന്നതിനാല്‍ എന്റെ അസ്ഥികളെ അത് ബാധിച്ചു. കുഞ്ഞുങ്ങള്‍ ഹൃദയത്തില്‍ അമര്‍ത്തി പിടിച്ചതോടെ ശ്വാസിക്കാനും ബുദ്ധിമുട്ടി.

  അതീവ സുന്ദരിയായി നടി അതുല്യ രവി, പുത്തൻ ഫോട്ടോസ് വൈറലാവുന്നു

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  ഹൈപ്പോ പ്ലാസ്റ്റിക് ഹൃദയം കാരണം മകന്‍ ഷംഷറിനെ നഷ്ടപ്പെട്ടു. ആര്‍ദര്‍ മൂന്ന് മാസത്തോളം ഇന്‍കുബേറ്ററില്‍ ആയിരുന്നു. ഒരുവിധം അമ്മമാരും ഇതെല്ലാം പിന്തുടര്‍ന്ന് അനുഭവിക്കുന്നവര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കൊരിക്കലും അതിനുള്ള ശക്തി ഇല്ലെന്ന് കരുതി ഇരുന്നെങ്കിലും മാതൃത്വത്തിലൂടെ ഞാനത് തിരിച്ചറിഞ്ഞു. കാലാള്‍പട ഉദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയില്‍ എന്റെ സ്വന്തം അമ്മയായ ഡോ. മീറ്റ ജെയ്റ്റ്‌ലി അനുഭവിച്ച ത്യാഗങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗവും രണ്ട് കുട്ടികളെ തനിച്ച് വളര്‍ത്തുകയായിരുന്നു. അതിനൊപ്പം മാതൃത്വത്തിന് ലിംഗഭേദം ഇല്ലെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നുവെന്നും സെലീന പറയുന്നു.

  Read more about: celina jaitly
  English summary
  Celina Jaitly Opens Up How Twin Pregnancy For The Second Time Troubled Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X