»   » 26 മാറ്റങ്ങള്‍, ഒപ്പം പേരും മാറ്റണം! പത്മാവതിയ്ക്ക് കര്‍ശന നിബന്ധകളോടെ പ്രദര്‍ശനാനുമതി!

26 മാറ്റങ്ങള്‍, ഒപ്പം പേരും മാറ്റണം! പത്മാവതിയ്ക്ക് കര്‍ശന നിബന്ധകളോടെ പ്രദര്‍ശനാനുമതി!

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ നിബന്ധനകളുമായി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയ്ക്ക് പ്രദര്‍ശനത്തിനുള്ള അനുമതി കിട്ടിയിരിക്കുകയാണ്. റാണി പത്മിനിയുടെ ജീവചരിത്രം ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

നിവിന്‍ പോളി തടിയനായത് വെറുതെ അല്ല, ഹേയ് ജൂഡ് നൈസ് ടു മീറ്റ് യൂ... സിനിമയുടെ ട്രെയിലര്‍ പുറത്ത്!

എന്നാല്‍ സിനിമയ്‌ക്കെതിരെ കര്‍ണിസേനാംഗങ്ങള്‍ രംഗത്തെത്തുകയും സംവിധായകന്റെയും നായികയുടെയും തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ശേഷം വീണ്ടും സെന്‍സര്‍ ബോര്‍ഡിന് മുന്നിലെത്തിയ സിനിമയില്‍ നിന്നും 26 ഭാഗങ്ങള്‍ ഒഴിവാക്കുക, സിനിമയുടെ പേര് മാറ്റുക എന്നിങ്ങനെ ഒട്ടനവധി നിബന്ധനകള്‍ മുന്നിലേക്ക് വെച്ചിരിക്കുകയാണ്.

പത്മാവതി പ്രദര്‍ശനത്തിനെത്തും

പ്രതിസന്ധികളും വിവാദങ്ങളും മറികടന്ന് പത്മാവതിയ്ക്ക് പ്രദര്‍ശനത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ചിട്ടുള്ള തീരുമാനം എടുത്തിരുന്നത്.

26 മാറ്റങ്ങള്‍


പത്മാവതി എന്ന സിനിമയുടെ പേര് മാറ്റി പത്മാവത് എന്നാക്കി മാറ്റണമെന്നും ഒപ്പം സിനിമയില്‍ നിന്നും 26 രംഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുന്ന നിബന്ധനകള്‍. അതിന് ശേഷം സിനിമ പ്രദര്‍ശിപ്പിക്കാമെന്നാണ് ബോര്‍ഡിന്റെ ഉത്തരവ്.

പത്മാവതി


സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി ബോളിവുഡിലെ ഏറ്റവുമധികം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമയായിരുന്നു. ത്. 160 കോടി മുതല്‍ മുടക്കിലെത്തുന്ന സിനിമ ഖില്‍ജി രാജവംശത്തിലെ ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയ്ക്ക് പത്മാവതിയോട് തോന്നുന്ന പ്രണയമാണ് ഇതിവൃത്തമാക്കിയിരിക്കുന്നത്.

ഭീഷണിയോട് ഭീഷണി

റിലീസ് അടുത്ത് വരുന്നതിനിടെയായിരുന്നു സിനിമയ്ക്ക് നേരെ ആരോപണവുമായി കര്‍ണിസേനാംഗങ്ങള്‍ രംഗത്തെത്തിയത്. ശേഷം സിനിമയുടെ സെറ്റ് ആക്രമിക്കുകയും സംവിധായകനും നായികയ്ക്ക് നേരെയും വധഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നു.

കേന്ദ്ര കഥാപാത്രങ്ങള്‍


ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പത്മാവതിയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ട്രെയിലറും പോസ്റ്ററുകളും ഹിറ്റായിരുന്നു.

English summary
Censor Board suggests title change: 'Padmavati' to become 'Padmavat'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X