»   » കലണ്ടര്‍ ഗേള്‍സ് എത്താന്‍ ഇനിയും വൈകും

കലണ്ടര്‍ ഗേള്‍സ് എത്താന്‍ ഇനിയും വൈകും

Posted By:
Subscribe to Filmibeat Malayalam

കലണ്ടര്‍ ഗേള്‍സിന്റെ റിലീസ് ഇനിയും വൈകുമെന്ന് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതു കൊണ്ടാണ് കലണ്ടര്‍ഗേള്‍സിന്റെ റിലീസ് വൈകുന്നത്.

ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നും ഉടന്‍ അത് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും മധുര്‍ ഭണ്ഡാര്‍ക്കര്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍വിവാദമായിരുന്നു. അമിത ശരീരപ്രദര്‍ശനമാണ് ട്രെയിലര്‍ വിവാദത്തിന് വഴി വെച്ചത്.

madhur

പ്രമുഖ കമ്പനികള്‍ ഓരോ വര്‍ഷവും പുറത്തിറക്കുന്ന കലണ്ടറുകളില്‍ മോഡലുകളായി എത്തുന്ന പെണ്‍കുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. 5 പുതുമുഖങ്ങളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. മീറ്റ് ബ്രോസ് അഞ്ചാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

കലണ്ടര്‍ ഗേള്‍സിന് യുഎ സര്‍ട്ടിഫിക്കേറ്റ് ലഭിക്കണം എന്നാണ് സംവിധായകന്റെ ആവശ്യം. ആദ്യ അപേക്ഷ സെന്‍സര്‍ ബോര്‍ഡ് തള്ളിയിരുന്നു.സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചാല്‍ ഉടന്‍ പാട്ടുകള്‍ പുറത്തിറക്കും എന്നും സംവിധായകന്‍ പറഞ്ഞു

English summary
Director Madhur Bhandarkar says he wanted a U/A certificate and more publicity for ‘Calendar Girls’ and that is why he postponed the release of the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam