»   » ഷാരൂഖിനെ ഉപദേശിക്കാന്‍ പോയ സംവിധായകന് പണികിട്ടി

ഷാരൂഖിനെ ഉപദേശിക്കാന്‍ പോയ സംവിധായകന് പണികിട്ടി

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സിനിമയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത സംവിധായകന്‍ ഹന്‍സല്‍ മേത്തയ്ക്ക് ഷാരൂഖിന്റെ ചുട്ട മറുപടി. ഷാരൂഖ് ഖാന്‍ ഒരു നല്ല നടനാണെന്നുള്ളതിന്റെ തെളിവാണ് ചക്‌ദേ ഇന്ത്യ. എന്നും ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ താരം ചെയ്യണമെന്നുമാണ് ഹന്‍സല്‍ മേത്തയുടെ ട്വീറ്റ് ചെയ്തത്.

എന്നാല്‍ ഹന്‍സല്‍ മേത്തയുടെ ട്വീറ്റ് ഷാരൂഖാന് അത്ര പിടിച്ചില്ല. അപ്പോള്‍ തന്നെ ഷാരൂഖ് അതിന്റെ ചുട്ട മറുപടിയും കൊടുത്തു കഴിഞ്ഞു.

sharukh-khan

എന്നിലെ താരത്തിനെ എന്തിന് വെല്ലുവിളിക്കണം സര്‍, ആ താരവും നടനും ഒന്നിച്ച് നില്‍ക്കട്ടെ. രണ്ടും എന്റെ ഭാഗമാണ്. രണ്ടിനെയും എനിക്ക് ഒരുപോല ഇഷ്ടമാണെന്നും ഷാരൂഖ് മറുപടിയായി ട്വീറ്റ് ചെയ്യുകെയും ചെയ്തു.

മനീഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാന്‍ എന്ന ചിത്രമാണ് ഷാരൂഖിന്റെ പുതിയ ചിത്രം. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
while his fans were busy celebrating eight years of his super hit film Chak De India, filmmaker Hansal Mehta tweeted something that not only miffed SRK but was not taken well by his fans also.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam