»   » പ്രഭുദേവ പറഞ്ഞു ചാര്‍മ്മി സമ്മതിച്ചു

പ്രഭുദേവ പറഞ്ഞു ചാര്‍മ്മി സമ്മതിച്ചു

Posted By:
Subscribe to Filmibeat Malayalam

ഐറ്റം ഡാന്‍സ് എന്ന് കേള്‍ക്കുമ്പോഴേ മുഖം ചുളിയ്ക്കുന്നവരാണ് തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളില്‍ പലരും. നയന്‍താര, പ്രിയാമണി തുടങ്ങിയവരെപ്പോലെയുള്ള ചിലനടിമാര്‍ ഇക്കാര്യത്തില്‍ വലിയ ചങ്കൂറ്റം കാണിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും മുന്‍നിര നായികമാര്‍ ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് വലിയ കുറവായിട്ടാണ് കാണുന്നത്.

നായികയെന്ന നിലയ്ക്കുള്ള തങ്ങളുടെ മൂല്യം ഇടിയുമെന്ന ഭയം തന്നെയാണ് ഐറ്റം നമ്പര്‍ സ്വീകരിക്കാത്തതിന് പിന്നില്‍. ഇത്തരമൊരു മനോഭാവം തന്നെയായിരുന്നു നടി ചാര്‍മ്മിയും ഇത്രയും കാലം സൂക്ഷിച്ചിരുന്നത്. പക്ഷേ പ്രഭുദേവയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി ഒടുവില്‍ ചാര്‍മ്മി തന്റെ തീരുമാനം മാറ്റി.

Charmi and Prabhudeva

സോനാക്ഷി സിന്‍ഹ, ഷാഹിദ് കപൂര്‍ എന്നിവര്‍ നായികാനായകന്മാരാകുന്ന രംഭോ രാജ്കുമാര്‍ എന്ന ചിത്രത്തല്‍ ചാര്‍മ്മി ഐറ്റം നര്‍ത്തകിയാവുകയാണ്. ഷാഹിദ് കപൂറിനൊപ്പമാണ് ചാര്‍മ്മിയുടെ ഐറ്റം ഡാന്‍സ്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നിര്‍ബ്ബന്ധപ്രകാരമാണ് ചാര്‍മ്മി ഐറ്റം നമ്പര്‍ ചെയ്യാന്‍ സമ്മതിച്ചത്. ഗ്ലാമര്‍ റോളുകള്‍ ചെയ്യാറുള്ള ചാര്‍മ്മി പലവട്ടം ഐറ്റം നമ്പറിനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. പ്രഭുദേവയുമായുള്ള സൗഹൃദവും അദ്ദേഹത്തിന്റെ പ്രതിഭയും തന്നെയാകണം ചാര്‍മ്മിയെ സമ്മതം മൂളാന്‍ പ്രേരിപ്പിച്ചത്.

ഇതിന് മുമ്പ് അമിതാഭ് ബച്ചനൊപ്പം ബുട്ട ഹോഗാ തേരാ ബാപ് എന്ന ചിത്രത്തിലും സഞ്ജയ് ദത്തിനൊപ്പം സില്ല ഗാസിയാബാദ് എന്ന ചിത്രത്തിലും ചാര്‍മ്മി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കാട്ടുചെമ്പകം എന്ന വിനയന്‍ ചിത്രത്തിലാണ് ചാര്‍മ്മി ആദ്യം അഭിനയിച്ചത്. പിന്നീട് ആഗതനില്‍ ദിലീപിന്റെയും താപ്പാനയില്‍ മമ്മൂട്ടിയുടെയും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഏറെ ഡിമാന്റുള്ള താരമായിരുന്നു ചാര്‍മ്മ.

English summary
Chubby Girl Charmi is all set to shake a leg with Shahid Kapoor in his upcoming film ' Rambo Rajkumar' directed by Prabhu Deva

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam