»   » ബോളിവുഡില്‍ ചാര്‍മ്മിയുടെ ഐറ്റം ഡാന്‍സ്

ബോളിവുഡില്‍ ചാര്‍മ്മിയുടെ ഐറ്റം ഡാന്‍സ്

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട താരമാണ് ചാര്‍മ്മി കൗര്‍, അമിതാഭ് ബച്ചനൊപ്പം ബുഡ്ഡ ഹോഗ തേരെ ബാപ്പ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയെങ്കിലും പ്രതീക്ഷിച്ചപോലെ ഹിന്ദിചലച്ചിത്രലോകത്തിന്റെ ഭാഗമാകാന്‍ ചാര്‍മ്മിയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ തെന്നിന്ത്യയില്‍, മലയാളത്തിലുള്‍പ്പെടെ ചാര്‍മി സ്വീകാര്യയാണ്. പക്ഷേ എവിടെയും കാലുറപ്പിയ്ക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ബോളിവുഡ് മോഹം താരം തീരെയങ്ങ് ഉപേക്ഷിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും ഒരു ബോളിവുഡ് പ്രവേശനത്തിനായി തയ്യാറെടുക്കുകയാണ് ചാര്‍മ്മി.

പ്രഭുദേവ സംവിധാനം ചെയ്യുന്ന ആര്‍ രാജ്കുമാര്‍ എന്ന ചിത്രത്തിലാണ് ചാര്‍മ്മിയെത്തുന്നത്, ഷാഹിദ് കപൂറും സോനാക്ഷി സിന്‍ഹയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായിട്ടാണ് ചാര്‍മ്മി വരുന്നത്. ഐറ്റം നമ്പര്‍ ചെയ്യാന്‍ ബോളിവുഡില്‍ താരങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രഭുദേവ ചാര്‍മ്മിയെത്തന്നെ തിരഞ്ഞെടുത്തത് നൃത്തരംഗങ്ങളില്‍ ചാര്‍മ്മി കാണിയ്ക്കുന്ന പാടവം കണ്ടിട്ടാണത്രേ, മാത്രമല്ല ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും ചാര്‍മ്മി തയ്യാറാവുകയും ചെയ്യും.

Charmi Kaur

പതിനഞ്ചാം വയസ്സില്‍ വീട്ടമ്മയുടെ വേഷത്തില്‍ നീ തൊടു കാവാലിയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ചാര്‍മ്മിക്ക് തെന്നിന്ത്യന്‍ ഭാഷകളിലൊന്നും ഓര്‍മ്മിക്കപ്പെടുന്ന തരത്തിലുള്ള നേട്ടം കൊയ്യാന്‍ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ കാട്ടു ചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മ്മിയെത്തിയത്. പിന്നീട് ജയസൂര്യ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം ചാര്‍മ്മി അഭിനയിച്ചു.

ആര്‍ രാജ്കുമാറിലെ ഐറ്റം നമ്പറിലൂടെ നിര്‍ഭാഗ്യയായ താരമെന്ന വിശേഷണം ചാര്‍മ്മിയ്ക്ക് മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Voluptuous beauty Charmi Kaur is confirmed to shake a leg for Prabhu Deva’s latest directorial ‘Rambo Rajkumar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam