»   » സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്നു, വഞ്ചന കുറ്റത്തിന് സംവിധായകനെതിരെ യുവാവ് കോടതിയില്‍

സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്നു, വഞ്ചന കുറ്റത്തിന് സംവിധായകനെതിരെ യുവാവ് കോടതിയില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ബോക്‌സ് ഓഫീസിലെ നിലവിലെ റെക്കോഡുകള്‍ തകര്‍ത്താണ് മുന്നേറുന്നത്. സിനിമാ ലോകത്തുള്ള മുഴുവന്‍ ആളുകളും ചിത്രത്തെ കുറിച്ചുള്ള മികച്ച പ്രതികരണം അറിയിച്ചു.

ഇപ്പോഴിതാ സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുമ്പോള്‍ ചിത്രത്തിന്റെ സംവിധായകനും സംഘത്തിനുമെതിരെ യുവാവ് കോടതിയില്‍. മുസാഫര്‍പൂര്‍ സ്വദേശിയായ സബീര്‍ അന്‍സാരിയാണ് വഞ്ചാനകുറ്റത്തിന് കേസ് കൊടുത്തത്.

സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്നു, വഞ്ചന കുറ്റത്തിന് സംവിധായകനെതിരെ യുവാവ് കോടതിയില്‍

ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ എന്റെ ജീവിതമാണ് പറയുന്നതെന്ന് സബീര്‍ അന്‍സാരി പരാതിയില്‍ പറയുന്നുണ്ട്.

സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്നു, വഞ്ചന കുറ്റത്തിന് സംവിധായകനെതിരെ യുവാവ് കോടതിയില്‍

സംവിധായകന്‍ അലി അബ്ബാസ് സഫര്‍ 20 കോടി നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ പണം കൈയ്യില്‍ കിട്ടിയിട്ടില്ലെന്നും പരാതിക്കാരന്‍ പറയുന്നു.

സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്നു, വഞ്ചന കുറ്റത്തിന് സംവിധായകനെതിരെ യുവാവ് കോടതിയില്‍

സല്‍മാന്‍ ഖാനും ചിത്രത്തിന്റെ പേരില്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ പിന്നീട് ചോദിച്ചപ്പോള്‍ സിനിമ വേണ്ടന്ന് വച്ചുവെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്. ഇപ്പോള്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോഴാണ് താന്‍ അറിയുന്നത്.

സുല്‍ത്താന്‍ തിയേറ്ററുകളില്‍ തകര്‍ക്കുന്നു, വഞ്ചന കുറ്റത്തിന് സംവിധായകനെതിരെ യുവാവ് കോടതിയില്‍

സംവിധായകന്‍ അലി അബ്ബാസ് സഫര്‍, നിര്‍മാതാവ് ആദിത്യ ചോപ്ര, സല്‍മാന്‍ ഖാന്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ക്കെതിരെയാണ് കേസ്. ജൂലൈ 12ന് സബീര്‍ അന്‍സാരിയുടെ വാദം കേള്‍ക്കും.

English summary
Cheating case filed against Salman Khan, Sultan director in Muzaffarpur.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam