»   » ചെന്നൈ എക്‌സ്പ്രസ് 200കോടി ക്ലബ്ബിലേയ്ക്ക്

ചെന്നൈ എക്‌സ്പ്രസ് 200കോടി ക്ലബ്ബിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയൊട്ടുക്കും ചെന്നൈ എക്‌സ്പ്രസിന് പുറകേയാണ്. അടുത്തകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളെയെല്ലാം കടത്തിവെട്ടി ഈ ഷാരൂഖ് ഖാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിയ്ക്കുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം കളക്ഷനില്‍ 200കോടി കടക്കുമെന്നാണ് സൂചനകള്‍.

ഇതിനകം തന്നെ 171,71കോടിയുടെ കളക്ഷന്‍ നേടിയ ചിത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 200കോടി ഭേദിയ്ക്കുനാണ് സാധ്യത. റിലീസ് ചെയ്ത ആദ്യ ആഴ്ച 156,70കോടിരൂപയാണ് ചെന്നൈ എക്‌സ്പ്രസ് സ്വന്തമാക്കിയത്. ബോളിവുഡില്‍ വലിയ സംഭവമായി കണക്കാക്കപ്പെടുന്ന 100 കോടി ക്ലബ്ബില്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ ചിത്രം പ്രവേശിച്ചത്. അപൂര്‍വ്വം ചിത്രങ്ങള്‍ക്കുമാത്രം അവകാശപ്പെടാന്‍ കഴിയുന്ന 200 കോടി ക്ലബ്ബില്‍ക്കൂടി പ്രവേശിക്കുന്നതോടെ എക്കാലത്തെയും വന്‍ഹിറ്റുകളിലൊന്നായി ചിത്രം മാറുമെന്നകാര്യമുറപ്പാണ്.

തന്റെ ചിത്രത്തിന്റെ പ്രകനടത്തില്‍ ഷാരൂഖിന് തന്നെ അമ്പരപ്പാണ്, പാകിസ്താനിലും മറ്റ് വിദേശരാജ്യങ്ങളിലുമെല്ലാം ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തകാലത്ത് വലിയ പ്രതീക്ഷകളുമായി എത്തിയ പല ഷാരൂഖ് ചിത്രങ്ങളും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. റാ വണ്‍, ജബ് തക് ബേ ജാന്‍ തുടങ്ങിയ ചിത്രങ്ങളുടെ കളക്ഷന്‍ ചരിത്രം നോക്കിയാല്‍ ഇക്കാര്യം മനസിലാകും.

ഷാരൂഖിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ചിലതാണ് ദില്‍ സേ, ദില്‍വാലേ ദുല്‍ഹനിയാ ലേ ജായാഗെ, കഭി ഖുശി കഭി ഗം, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ ചിത്രങ്ങള്‍, ചെന്നൈ എക്‌സ്പ്രസും ഷാരൂഖിന്റെ ഭാഗ്യ ചിത്രമായി മാറിക്കഴിഞ്ഞു.

English summary
SRK-Deepika starrer Chennai Express is poised to enter the 200 crorre club.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam