»   » രക്ഷ ബന്ധന്‍: ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

രക്ഷ ബന്ധന്‍: ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ എക്‌സ് പ്രസ് തീയറ്ററുകളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് തകര്‍ത്തോടുകയാണ്. ഇതിനിടയില്‍ പ്രേക്ഷകര്‍ക്കായി പ്രത്യേക ഓഫറും വന്നിരിക്കുന്നു.

രക്ഷ ബന്ധന്‍ ദിനമായ 2103 ആഗസ്റ്റ് 20 ന് മാത്രമായി പ്രത്യേക ഓഫറാണ് ചെന്നൈ എക്‌സ്പ്രസ്സിനുളളത്. രണ്ട് ടിക്കറ്റെടുത്താല്‍ ഒരു ടിക്കറ്റ് ഫ്രീ.

സിനിമ കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ കിങ് ഖാന്റെ മനസ്സില്‍ രൂപം കൊണ്ട ആശയമാണത്രെ ഈ ഫ്രീ ടിക്കറ്റ് എന്നത്. സിനിമയുടെ പ്രമോഷന് വേണ്ടി പുതുമയുള്ള കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്ന ഷാരൂഖ് ഖാന്റെ ഈ ഐഡിയയും ക്ലിക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

ഷാറൂഖ് ഖാന്റെ സ്ഥിരം നമ്പറുകള്‍ തന്നെയാണ് ചെന്നൈ എക്‌സപ്രസ്സിലും ഉള്ളത്. ചില സീനുകള്‍ നമ്മുടെ ജനപ്രിയ താരം ദിലീപിന്റെ സിനിമകളെ ഓര്‍മിപ്പിക്കുന്നതാണ്.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ അധികം കണ്ട് പരിചയിച്ചട്ടില്ലാത്ത ദക്ഷിണേന്ത്യന്‍ പ്രകൃതി സൗന്ദര്യം സിനിമയുടെ മൊത്തത്തിലുളള വിജയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

തെക്കേ ഇന്ത്യയിലേയും വടക്കേ ഇന്ത്യയിലേയും പ്രേക്ഷകരെ ഒരു പോലെ കയ്യിലെടുക്കാനുള്ള ശ്രമമാണ് സംവിധായകന്‍ രോഹിത് ഷെട്ടി നടത്തിയിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം, ഇന്ത്യയെന്റെ രാജ്യം തുടങ്ങി പണ്ട് സ്‌കൂളില്‍ പഠിച്ച കാര്യങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും ഓര്‍മിപ്പിക്കുന്ന ചില സീനുകള്‍ അലോസരമുണ്ടാക്കുന്നുണ്ട്.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

മുംബൈ മുതല്‍ രാമേശ്വരം വരെ ചെന്നൈ എക്‌സ്പ്രസ്സിലുള്ള യാത്ര എന്തായാലും വശ്യമനോഹരമാണ്.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

ഓം ശാന്തി ഓം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ഷാറൂഖ് ഖാനും ദീപിക പദുക്കോണും ഒരുമിച്ച ചിത്രമാണ് ചെന്നൈ എക്‌സ് പ്രസ്.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

ഇന്ത്യയില്‍ മാത്രമല്ല പാകിസ്താനിലും ചെന്നൈ എക്‌സ് പ്രസിന് വന്‍ വരവേല്‍പാണ് കിട്ടിയിരിക്കുന്നത്. അടുത്ത കാലത്ത് പാകിസ്താനില്‍ റിലീസ് ചെയ്ത ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ചെന്നൈ എക്‌സ്പ്രസിനാണെന്നാണ് റിപ്പോര്‍ട്ട്

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

ഇന്ത്യയിലും വിദേശത്തുമായി ചെന്നൈ എക്‌സ്പ്രസ് ഇതുവരെ നാനൂറ് കോടി രൂപയോളം കളക്ഷന്‍ നേടിയിട്ടുണ്ടത്രെ.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

കുടുംബത്തോടൊപ്പം തീയേറ്ററില്‍ പോയി കാണാന്‍ കൊള്ളാവുന്നതായിരിക്കും മിക്ക ഷാറൂഖ് ചിത്രങ്ങളും. അനാവശ്യ മസാലകളോ, മേനിപ്രദര്‍ശനങ്ങളോ ഇല്ലാത്ത ചെന്നൈ എക്‌സ്പ്രസും ഈ ഗണത്തില്‍ പെടും

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

കോമഡിയും ആക്ഷനും കൃത്യമായ അളവില്‍ ചേര്‍ത്താണ് ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമ നിര്‍മിച്ചിരിക്കുന്നത്. ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയുടെ ഹാങ് ഓവര്‍ പ്രണയ രംഗങ്ങളില്‍ ഇപ്പോഴും ഷാറൂഖിനെ പിന്തുടരുന്നുണ്ട്.

ചെന്നൈ എക്‌സപ്രസിന് ഫ്രീ ടിക്കറ്റ്

ചെന്നൈ എക്‌സപ്രസിലെ ചില രംഗങ്ങള്‍ കേരളത്തിലും ഷൂട്ട് ചെയ്തിട്ടുണ്ട്. മൂന്നാറിലായിരുന്നു ഷൂട്ടിങ്.

English summary
For those who haven't seen Chennai Express yet, Shahrukh Khan has a Rakhi offer for you. 'Buy two, get one free' is the Raksha Bandhan offer that Chennai Express gives to its audiences across the country
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam