»   » ചെന്നൈ എക്സ്പ്രസില്‍ രജനിക്കായ് ഷാരൂഖിന്‍റെ പാട്ട്

ചെന്നൈ എക്സ്പ്രസില്‍ രജനിക്കായ് ഷാരൂഖിന്‍റെ പാട്ട്

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് കോളിവുഡിന്റെ സ്വന്തം രജനീകാന്തിനോടുള്ള സ്‌നേഹത്തിനും ആദരവിനും പിന്നിലെ രഹസ്യമെന്താണെന്ന് ആലോചിച്ച് നടക്കുകയാണ് കോളിവുഡ്. എന്തെന്നാല്‍ ഷാരൂഖ് ഖാന്‍ തന്റെ റാ വണ്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ രജനിയെ പ്രകീര്‍ത്തിച്ച് കൈയ്യടി നേടിയിരുന്നു.

ഇതിന് തൊട്ട് പിന്നാലെയാണ് ഷാരൂഖ് തന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്പ്രസില്‍ രജനീകാന്തിന് ആദരം അര്‍പ്പിച്ച് കൊണ്ട് ഒരു ഗാനം ചിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിത്രത്തില്‍ തമിഴില്‍ നിന്ന് ചില താരങ്ങള്‍ അഭിനയിച്ചു. ഒരു തമിഴ് പെണ്‍കുട്ടിയോടുള്ള യുവാവിന്റെ പ്രണയമാണ് ചെന്നൈ എക്‌സ്പ്രസിന്റെ പ്രമേയം. ദീപികാ പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക.

രജനീകാന്തിനായി ഷാരൂഖ് പാട്ടൊരുക്കുന്നു?

ചെന്നൈ എക്‌സ്പ്രസ് എന്ന തന്റെ ചിത്രത്തില്‍ രജനീകാന്തിനോടുള്ള ബഹുമാന സൂചകമായി ഷാരൂഖ് ഖാന്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. രജനിക്കുവേണ്ടി പ്രത്യേക താളത്തിലാണ് ഗാനം ഒരുക്കുന്നത്.

രജനീകാന്തിനായി ഷാരൂഖ് പാട്ടൊരുക്കുന്നു?

ഹണിസിംഗ് ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കുന്നത്. ഷാരൂഖ് ഇക്കാരയം തന്നോട് പറഞ്ഞപ്പോള്‍ അതിശയം തോന്നിയെന്ന് ഹണിസിംഗ്.

രജനീകാന്തിനായി ഷാരൂഖ് പാട്ടൊരുക്കുന്നു?

ഹണിസിംഗ് അല്ല ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിശാലും ശേഖറുമാണ് ഗാനങ്ങളൊരുക്കുന്നത്.

രജനീകാന്തിനായി ഷാരൂഖ് പാട്ടൊരുക്കുന്നു?

ചെന്നൈ എക്‌സപ്രസില്‍ രജനിക്കായ് ഒരുക്കുന്ന പാട്ടിന്റെ സസ്‌പെന്‍സുകള്‍ ഇപ്പോള്‍ പുറത്ത് വിടുന്നില്ലെന്നാണ് ഹണിസിംഗ് പറയുന്നത്. എന്ത് പാട്ട് ചെയ്യണമെന്ന് അറിയില്ലെന്നും ഷാരൂഖിന്റെ ആവശ്യം നിഷേധിക്കാന്‍ കഴിയില്ലെന്നും ഹണിസിംഗ്

രജനീകാന്തിനായി ഷാരൂഖ് പാട്ടൊരുക്കുന്നു?

രജനിക്കായ് ഷാരൂഖ് ഗാനമൊരുക്കുമ്പോള്‍ അത് രജനിയുടെ ആരാധകരേയും ഷാരൂഖിന്റെ ആരാധകരെയും ഒരുപോലെ രസിപ്പിക്കുമോ എന്ന് കാത്തിരുന്നു കാണാം.

English summary
Shahrukh Khan has a special place for Tamil Nadu and Kollywood men, as he is all set to have a special song in forthcoming Hindi movie Chennai Express on one of the biggest stars of Kollywood. It is none other than superstar Rajinikanth.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam