twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാർവതിയുടെ ഉയരെയാണോ ഛാപക്ക്! രണ്ടിനും സാമ്യത? വെളിപ്പെടുത്തി ദീപിക പദുകോൺ

    |

    ഇന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഛാപക്. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി എന്ന പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ നടി ദീപിക പദുകോണാണ് പ്രധാന വേഷത്തിലെത്തുന്നത്. വിവാഹ ശേഷം ദീപി വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണിത് . 2020 ജനുവരിയിൽ ചിത്രം റിലീസിനെത്തും.

    ദീപികയുടെ ഛാപാക്ക് തിയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ തയ്യാറെടുക്കവെ ചിത്രത്തിനെ കുറിച്ച് മറ്റൊരു ചോദ്യം ഉയരുകയാണ്. നടി പാർവതി ഗംഭീര പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു ഉയരെ. 2019 ഏപ്രിലിൽ പുറത്തു വന്ന ചിത്രവും ആസിഡ് ആക്രമണത്തിൽ നിന്ന് അതി ജീവിച്ച പെൺക്കുട്ടിയുടെ കഥ പറയുന്നതായിരുന്നു. ഉയരെയുമായി ഛാപാക്കുമായി ബന്ധമുണ്ടോ എന്നാണ് ഏവർക്കും അറിയേണ്ടത്. ഇപ്പോഴിത ഇതിന് ഉത്തരം ദീപിക തന്നെ പറയുകയാണ്

       ചിത്രത്തിന്റെ ട്രെയിലർ


    ഛാപക്കിന്റെ ട്രെയിലർ പുറത്തു വന്നതിനു പിന്നാലെയാണ് സംശയം പ്രകടിപ്പിച്ച് പ്രേക്ഷകർ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപികയുടെ ലക്ഷ്മിയായുളള ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ ഉയരെയിലെ പാർവതിയുടെ മേക്കോവറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ രണ്ട് കഥാപാത്രങ്ങളെയാണ് പാർവതിയും ദീപികയും അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് പ്രേക്ഷകരിൽ സംശയം സൃഷ്ടിച്ചിരിക്കുന്നത്.

    രണ്ടും വ്യത്യസ്തമാണ്

    എന്നാൽ ആ ഉയർന്നു വന്ന സംശയത്തിന് മറുപടിയുമായി ദീപിക രംഗത്തെത്തിയിട്ടുണ്ട് . ഒരു അഭിമുഖത്തിനിടയിലാണ് ഛാപക്കു ഉയരെയും തമ്മിലുളള സമ്യത്തെ കുറിച്ച് ചോദ്യം ഉയർന്നത്. എല്ലാ കഥകളും വേറിട്ടതാണ്. എന്നാൽ അതിന് ഒരു തനിമ ഉണ്ടാകും. എല്ലാവരും കഥ പറയുന്നത് വേറിട്ട രീതിയിലാണ്. ആർക്ക് വേണമെങ്കിലും ലക്ഷ്മിയെ കുറിച്ചോ ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകളെ കുറിച്ചോ സിനിമ എടുക്കാം. എന്നാൽ എല്ലാത്തിനും ഒരപ വേറിട്ട ശൈലി കാണും. അതൊരു നല്ല കാര്യമായിട്ടാണ് കരുതുന്നത് - ദീപിക വ്യക്തമാക്കി.

    സിനിമ ശക്തമാണ്

    സിനിമ ഏറ്റവും ശക്തമായ മാധ്യമമാണ്, അതു കൊണ്ടാണ് അതിലൂടെ തങ്ങൾ കഥ പറയുന്നത്. രാജ്യത്ത് ആസിഡ് ആക്രമണങ്ങൾ നിലനിന്നിരുന്നില്ല . എന്നല്ല മറിച്ച് നിലനിന്നിരുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. പീഡനതത്തെ പോലേയും മറ്റ് വിഷയങ്ങളെ പോലെ ചർച്ച ചെയ്യേണ്ട വിഷയമാണ് ഇതും. ഇതേ വിഷയത്തിൽ തന്നെ കുറെ സിനിമകൾ ഉണ്ടാകുന്നുണ്ട്. ഇതൊരു വലിയ വിഷയമായി തോന്നുന്നില്ലെന്നും ദീപിക കൂട്ടിച്ചേർത്തു.

     ദീപികയുടെ തിരികെ വരവ്


    വിവാഹത്തിന് ശേഷം ദീപിക അഭിനയിക്കുന്ന ചിത്രമാണ് ഛാപക് . ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളായാണ് ദീപിക എത്തുന്നത്. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദീപികയുടെ കരിയർ തന്നെ മാറ്റി മറിക്കുന്ന ഗംഭീര ചിത്രമായിരിക്കും ഇതെന്ന് നിസംശയം പറയാം.

    English summary
    Chhapaak and Parvathy’s Uyare is diffrent says Deepika Padukone
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X