»   » അമിതാഭ് ബച്ചന് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ സമ്മാനം നോക്കൂ..

അമിതാഭ് ബച്ചന് ക്രിക്കറ്റ് ഇതിഹാസം നല്‍കിയ സമ്മാനം നോക്കൂ..

Posted By:
Subscribe to Filmibeat Malayalam

ബിഗ് ബി അമിതാഭ് ബച്ചന് ബോളിവുഡില്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുണ്ട്. അതുകൊണ്ടു തന്നെ സ്‌നേഹത്തില്‍ പൊതിഞ്ഞുള്ള സമ്മാനങ്ങളും ഒട്ടേറെ കിട്ടുന്നുമുണ്ട്. എന്നാല്‍, ഇത്തവണ ആരാധകന്‍ നല്‍കിയ സമ്മാനമാണ് തകര്‍ത്തത്. അതും ക്രിക്കറ്റ് ഇതിഹാസം തന്നെ നല്‍കിയാലോ..

ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയിലാണ് അമിതാഭ് ബച്ചന് കിടിലം സമ്മാനം നല്‍കിയത്. ക്രിക്കറ്റ് താരത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച ബാറ്റാണ് ബിഗ് ബിയെ തേടിയെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയില്‍ തന്നെ അമിതാഭ് ബച്ചന് തന്റെ സമ്മാനം കൈമാറി. ട്വിറ്ററിലൂടെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തു.

amitabhbachchan

അമിതാഭ് ബച്ചന്റെ വലിയൊരു ആരാധകനാണ് താനെന്ന് ക്രിസ് ഗെയില്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ അഭിനയ രീതികളും സിനിമകളും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു. ക്രിസ് ഗെയിലിന്റെ സ്വന്തം ബാറ്റാണ് ബച്ചന് നല്‍കിയത്.

തന്റെ പ്രിയപ്പെട്ട സ്പാര്‍ട്ടന്‍ ബാറ്റ് ബോളിവുഡ് ഇതിഹാസത്തിന് നല്‍കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗെയില്‍ പറഞ്ഞു. ഗെയിലിന്റെ ട്വിറ്റര്‍ പോസ്റ്റിന് ബച്ചന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. സമ്മാനം കിട്ടിയതില്‍ ഏറെ അഭിമാനമുണ്ടെന്നും താന്‍ ഗെയിലിന്റെ ആരാധകനാണെന്നും അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പര്‍ ക്രിസ് ഗെയിലിനോട് ആരാധന തോന്നാത്തവര്‍ ചുരുക്കമായിരിക്കും.

English summary
Megastar Amitabh Bachchan was stumped when he was presented an autographed bat by cricketer Chris Gayle. He says he is in awe of the reach of Indian cinema and that finding a fan in the West Indian cricket star came as a 'revelation' to him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam