»   » ക്രിസ്തുവിനെക്കുറിച്ച് ബിഗ് ബജറ്റ് ചിത്രം വരുന്നു

ക്രിസ്തുവിനെക്കുറിച്ച് ബിഗ് ബജറ്റ് ചിത്രം വരുന്നു

Posted By:
Subscribe to Filmibeat Malayalam

ലണ്ടന്‍: ക്രിസ്തുവിനെക്കുറിച്ച് ഇംഗ്ലീഷിലും മൂന്ന് ഇന്ത്യന്‍ ഭാഷകളിലും ബിഗ് ബജറ്റ് ചിത്രം വരുന്നു. ഹിന്ദി, തെലുങ്ക് മലയാളം എന്നീ ഭാഷകളിലാണ് ഈ ചിത്രം. പൊതുവേ ക്രിസ്തുവിന്റെ അവസാന കാല ജീവിതമാണ് എപ്പോഴും ചലച്ചിത്രമായി മാറാറുള്ളത്. എന്നാല്‍ ഈ സിനിമ യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ളതായിരിയ്ക്കും.

സംവിധായകന്‍ സിങ്കീതം ശ്രീനിവാസ റാവുവും നിര്‍മ്മാതാവ് കൊണ്ട കൃഷ്ണം രാജുവുമാണ് ഇതിനായി ഒന്നിയ്ക്കുന്നത്. ബോളിവുഡിലെ ഒരു സംഭവമായിരിയ്ക്കും ഈ ചലച്ചിത്രമെന്നാണ് നിര്‍മ്മാതാവ് രാജു പറയുന്നത്. ഏകദേശം 150 കോടി രൂപയാണ് ഈ ചിത്രത്തിനായി മുടക്കുന്നത്.

ആദിത്യ പ്രൊഡക്ടന്‍സ് ഈ ചിത്രം അടുത്ത വര്‍ഷം പുറത്തിറക്കും. തെന്നിന്ത്യന്‍ പവന്‍ കല്യാണ്‍ ആയിരിയ്ക്കും മലയാളത്തിലും തെലുങ്കിലും അഭിനയിയ്ക്കുക. ഇംഗ്ലീഷ്, ഹിന്ദി പതിപ്പുകള്‍ക്ക് പ്രശസ്തരായ നടന്മാരെ കണ്ടെത്തും.

അക്കാദമി അവാര്‍ഡ് നേടിയ അമേരിക്കന്‍ മേക്ക് അപ് ആര്‍ട്ടിസ്റ്റ് ക്രിസ്റ്റ്യന്‍ ടിന്‍സ്ലെയും ഈ ചിത്രത്തില്‍ സഹകരിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam