»   » നടിയെ അധിക്ഷേപിച്ചു ട്വീറ്റ് ചെയ്ത നടനു കിട്ടിയത് മുട്ടന്‍ പണി!!!

നടിയെ അധിക്ഷേപിച്ചു ട്വീറ്റ് ചെയ്ത നടനു കിട്ടിയത് മുട്ടന്‍ പണി!!!

Posted By: Ambili
Subscribe to Filmibeat Malayalam

വടി കൊടുത്തു അടി വാങ്ങുക എന്നു പറഞ്ഞു കേട്ടിട്ടില്ലെ അതു പോലത്തെ അവസ്ഥയിലാണ് ബോളിവുഡ് നായകനായ ശേഖര്‍ സുമാന്‍. താരം ട്വിറ്ററിലൂടെ നടി കങ്കണക്ക് ഒരു പണി കൊടുക്കാനാണ് ഉദ്ദേശിച്ചത്. അത് നല്ല രീതിയില്‍ തന്നെ കൊടുക്കുകയും ചെയ്തു.

രംഗൂണ്‍ ചിത്രത്തിന്റെ പരാജയം ചൂണ്ടി കാണിച്ച് ശേഖര്‍ ട്വിറ്ററിലുടെ പോസ്റ്റ് ഇടുകയായിരുന്നു. 'കോക്കെയ്ന്‍ നടിയുടെ ചിത്രം പരാജയമായി' എന്നാണ് താരം ട്വിറ്ററിലുടെ പറഞ്ഞത്. എന്നാല്‍ താരം പ്രതീക്ഷിക്കാത്ത രീതിയിലാണ് മറുപടി കിട്ടിയിരിക്കുന്നത്. വിഷയം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ കങ്കണയുടെ ആണ്‍ സുഹൃത്തും ശേഖറിന്റെ മകനുമായ അധ്യയന്‍ സുമനും രംഗത്തെത്തി.

 shekhar-suman

എന്നാല്‍ ഇതൊന്നും സഹിക്കാന്‍ കഴിയാതെ വന്ന കങ്കണയുടെ ആരാധകര്‍ ശേഖറിന്റെ ട്വീറ്റിന് ചുട്ട മറുപടിയുമായി രംഗത്തെത്തി.അധ്യയന്‍ സുമന്‍ പിതാവിന് പിന്തുണയുമായി എത്തിയതായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കണക്കിന് തന്നെ കിട്ടി.

കങ്കണയെ വിമര്‍ശിക്കുന്നത് എന്തിനാണെന്നും സിനിമയില്‍ കങ്കണ നല്ല അഭിനയമാണെന്നും ദേശീയ അവാര്‍ഡുകള്‍ വരെ താരത്തിന്റെ കൈയില്‍ സുരക്ഷിതമായിട്ടുണ്ടെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല ശേഖറിനോട് മകനെ സുക്ഷിക്കാനും പറയുന്നുണ്ട്.

സംഭവത്തില്‍ താരം വിശദീകരണവും നല്‍കിയിരുന്നു. താന്‍ ആരുടെ പേരും പറഞ്ഞിട്ടില്ലെന്നും നിങ്ങളാണ് എടുത്ത് ചാടി നടിയുടെ പേര് പറഞ്ഞ് പ്രതികരിക്കാന്‍ എത്തിയതെന്നും താരം ട്വീറ്റ് ചെയ്തു. മാത്രമല്ല നിങ്ങള്‍ക്ക് നാണമില്ലെന്ന് താരം ട്വീറ്റ് ചെയ്തവരോട് ചോദിക്കുകയും ചെയ്തിരുന്നു.

English summary
Shekhar Suman responded to the accusations that he was referring to Kangana by maintaining that he did not take any names.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam