»   » ഇന്ന് ഷാരൂഖ് കോടീശ്വരന്‍ അന്നോ...കിങ് ഖാന്‍ പറയുന്നു, താന്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല

ഇന്ന് ഷാരൂഖ് കോടീശ്വരന്‍ അന്നോ...കിങ് ഖാന്‍ പറയുന്നു, താന്‍ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനല്ല

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരിലൊരാളാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ ദാരിദ്ര്യവും ഒറ്റപ്പെടുലും അനുഭവിച്ചാണ് തന്റെ ബാല്യ കൗമാരങ്ങള്‍ കടന്നു പോയതെന്നാണ് നടന്‍ പറയുന്നത്. വളരെ ചെറുപ്രായത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ടു, സ്‌നേഹം ലഭിച്ചില്ല.

താന്‍ കടന്നു വന്ന ജീവിത സാഹച്യങ്ങളെ കുറിച്ചു വ്യക്തമാക്കുകയാണ് ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് 51 കാരനായ നടന്‍ ബോളിവുഡ് പ്രേക്ഷകര്‍ ഇനിയുമറിയാത്ത തന്റെ വ്യക്തിജീവിതത്തിലെ ചില  സംഭവങ്ങളെ കറിച്ചു സംസാരിച്ചത്

വളരെ ചെറുപ്രായത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ടു

തനിക്ക് വളരെ ചെറുപ്പത്തില്‍ തനിക്ക് അമ്മയും അച്ഛനും നഷ്ടപ്പെട്ടെന്നു താരം പറയുന്നു. 14 ാം വയസ്സിലാണ് അച്ഛന്‍ മരിക്കുന്നത്. 25ാം വയസ്സില്‍ തനിക്ക് അമ്മയെയും നഷ്ടപ്പെട്ടു. വേണ്ടപ്പെട്ടവര്‍ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ വേഗം വളരാന്‍ തുടങ്ങുമെന്നു നടന്‍ പറയുന്നു..

കളിപ്പാട്ടങ്ങളൊന്നും കിട്ടിയില്ല

ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുക്കുള്ള ജീവിതത്തില്‍ താന്‍ കളിപ്പാട്ടങ്ങളുമായി കളിച്ചതോര്‍മ്മ ഇല്ലെന്ന് നടന്‍ പറയുന്നു. ഇന്ന് കുട്ടികളുടെ കളിപ്പാട്ടങ്ങളുമായി അവരോടൊപ്പം താനും കളിക്കാറുണ്ട്. താന്‍ നല്ലൊരു അച്ഛനാണെന്ന ബോധ്യം തനിക്കുണ്ടെന്നും നടന്‍ പറയുന്നു

ആകാശത്ത് നക്ഷത്രങ്ങളായി അച്ഛനും അമ്മയും

അച്ഛനു പിന്നാലെ അമ്മയും നഷ്ടപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയായിരുന്നു. തന്റെ ജീവിതത്തിലെ ഇന്നത്തെ നേട്ടങ്ങള്‍ കാണാന്‍ അവരില്ലെന്നോര്‍ക്കുമ്പോള്‍ വളരെയധികം വിഷമമുണ്ട്. ആകാശത്ത് നക്ഷത്രങ്ങളായി താനവരെ കാണാറുണ്ടെന്നും ഇന്ന് മറ്റുള്ളവരുടെ മാതാപിതാക്കള്‍ക്കുവേണ്ടിയാണ് താന്‍ പ്രാര്‍ത്ഥിക്കാറുള്ളതെന്നും ഷാരൂഖ് പറയുന്നു.

നന്നായി ഭക്ഷണം പാകം ചെയ്യും

തന്റെ കുടുംബത്തില്‍ മിക്കവര്‍ക്കും ഹോട്ടല്‍ ബിസിനസ്സാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ വിഭവങ്ങള്‍ മുതല്‍ ഇറ്റാലിയന്‍ വിഭവങ്ങള്‍ വരെ നന്നായി പാകം ചെയ്യാന്‍ തനിക്കറിയാമെന്നു താരം പറയുന്നു

ഫാഷന്‍

ദിനം പ്രതി ഫാഷന്‍ ട്രെന്‍ഡുകള്‍ മാറുന്നുണ്ടൈങ്കിലും താന്‍ വലിയ തോതില്‍ ഫാഷന്‍ പിന്തുടരുന്ന വ്യക്തിയല്ല. അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കൂ എന്ന നി്ര്‍ബന്ധവും തനിക്കില്ലെന്ന് നടന്‍ പറയുന്നു

സോഷ്യല്‍ മീഡിയ

ഇന്ന് വീട്ടിലെ എല്ലാം അംഗങ്ങളും ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്നവരാണെന്നു താരം പറയുന്നു. ചാനലുകള്‍, സോഷ്യല്‍ മീഡിയ എന്നിവയെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന ബഹളത്തില്‍ മുങ്ങി പോവുകയാണ് ജീവിതം. എല്ലാവര്‍ക്കും ഒരു സെക്കന്റു പോലും വൈകാതെ ഒന്നാമതെത്തണം. കുടുംബത്തോടൊത്തുളള സന്തോഷങ്ങള്‍ക്കാണ് താന്‍
പ്രാധാന്യം നല്‍കുന്നതെന്നു ഷാരൂഖ് പറയുന്നു.

വലിയ ആഗ്രഹങ്ങള്‍ക്കു മുന്‍പ് വിശകലനം നടത്തുക

എല്ലാവര്‍ക്കും വലിയ ആഗ്രഹങ്ങളായിരിക്കും ഉണ്ടായിരിക്കുക. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണോ എന്നന്വേഷിക്കുന്നത് ഭാവിയില്‍ നിരാശ ഒഴിവാക്കാനുപകരിക്കുമെന്നു ഷാരൂഖ് പറയുന്നു. നല്ലൊരു നോവലിസ്റ്റ് ആവാന്‍ ആഗ്രഹിക്കുന്ന ആളോട് താന്‍ പറയുക ആദ്യം നല്ല കോപ്പി റൈറ്റര്‍ ആവാന്‍ കഴിയുമോ എന്നു പരിശോധിക്കാനായിരിക്കും. അതവരുടെ കഴിവുകള്‍ തിരിച്ചറിയാന്‍ സഹായിക്കും.

English summary
Shahrukh Khan misses his parents a lot as he lost them at a very young age. In a recent interview, the superstar talked about his parents, his poor days

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam