»   » ജനീലിയ- റിതേഷ് ദേശ്മുഖിന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് പേരിട്ടു, എന്താണെന്നോ...

ജനീലിയ- റിതേഷ് ദേശ്മുഖിന്റെ രണ്ടാമത്തെ കുട്ടിയ്ക്ക് പേരിട്ടു, എന്താണെന്നോ...

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ 'ഹാപ്പി കപ്പിള്‍സ്' ആയ റിതേഷ് ദേശ്മുഖിനും ജെനീലിയ ഡിസൂസയ്ക്കും രണ്ടാമതും ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിലൂടെ റിതേഷ് അറിയിച്ചിരുന്നു.

മകന് പേരിട്ട വിവരവും റിതേഷ് ഇപ്പോള്‍ ട്വിറ്ററിലൂടെ അറിയിച്ചു, പേര്- റയാല്‍! ആദ്യ കുട്ടിയ്ക്ക് റിയാന്‍ എന്നാണ് പേരിട്ടത്. അതിനോട് യോജിയ്ക്കുന്ന റയാല്‍ എന്ന പേര് രണ്ടാമത്തെ ആള്‍ക്കും കണ്ടെത്തി.

ritesh-genelia

മൂത്ത കുട്ടിയ്ക്ക് ഈ നവംബറോടെ രണ്ട് വയസ്സ് പൂര്‍ത്തിയാകും. 2014 ല്‍ ആയിരുന്നു റിയാന്റെ ജനനം. ജൂണ്‍ ഒന്നിനാണ് രണ്ടാമത്തെ കുട്ടി ജനിച്ച സന്തോഷ വാര്‍ത്ത റിതേഷ് അറിയിച്ചത്.

പത്ത് വര്‍ഷത്തോളം പരിചയത്തിലായിരുന്ന ജെനിലിയയുടെയും റിതേഷിന്റെയും വിവാഹം നടന്നത് 2012 ലാണ്. ബോളിവുഡിലെ ഏറ്റവും ക്യൂട്ടസ്റ്റ് കപ്പിള്‍സ് ആയിട്ടാണ് റിതേഷും ജനീലിയയും അറിയപ്പെടുന്നത്.

English summary
The cutest couple in B-Town actor Riteish Deshmukh and actress Genelia D'Souza welcomed their second son a couple of weeks ago. This news made not just fans happy but viewers worldwide. Their elder son Riaan will be two in November while their named the new born Rahyl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam