»   » മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം

Posted By:
Subscribe to Filmibeat Malayalam


പ്രശസ്ത ബോളിവുഡ് താരം മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ പുര്‌സകാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് 47ാംമത് ഫാല്‍കെ പുരസ്‌കാരം മനോജ് കുമാറിനെ തേടിയെത്തിയത്. പത്ത് ലക്ഷം രൂപയും സ്വര്‍ണ കമലവും അടങ്ങിയതാണ് പുര്‌സകാരം.

ക്രാന്തി, ഹരിയാലി ഓര്‍ രസ്‌തേ, വോ കോന്‍ ഹേ, ഹിമാലയാ കി ഗോഡ് മേം എന്നീ ചിത്രങ്ങളാണ് മനോജ് കുമാറിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. 1992ല്‍ ഭാരതം മനോജ് കുമാറിനെ പത്മശ്രീ നല്‍കിയ ആദരിച്ചിട്ടുണ്ട്. ദേശഭക്തി പ്രകടിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതിലും അഭിനയിക്കുന്നതിലും ഇദ്ദേഹം പ്രമുഖനായിരുന്നു.

manoj-kumar

1937ല്‍ അബോട്ടബാദ് എന്ന സ്ഥലത്താണ് ജനനം. ഡല്‍ഹിയിലെ ഹിന്ദു കോളേജില്‍ നിന്നാണ് ബിരുദം നേടുന്നത്. തുടര്‍ന്ന് മനോജ് തന്റെ ജീവിതം അഭിനയത്തിന് വേണ്ടി മാത്രം മാറ്റി വയ്ക്കുകയായിരുന്നു.

1957ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് കുമാര്‍ അഭിനയരംഗത്ത് എത്തുന്നത്. ചിത്രം പരാജയമായിരുന്നു. തുടര്‍ന്ന് 1960ല്‍ ഇറങ്ങിയ കാഞ്ച് കി ഗുഡിയ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.

English summary
Dadasaheb Phalke award for veteran actor Manoj Kumar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam