»   »  ആമിര്‍ ചിത്രം ദംഗലിന്റെ 28 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

ആമിര്‍ ചിത്രം ദംഗലിന്റെ 28 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ഖാന്റെ ദംഗല്‍ തിയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞോടുകയാണ്. ആമിര്‍ ഖാന്റെ തന്നെ ചിത്രമായ പികെയുടെ റെക്കോര്‍ഡിനെ കടത്തി വെട്ടിയ ദംഗല്‍, ബോളിവുഡ് കണ്ട ഏറ്റവും വലിയ ബ്ലോക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയാണ്. 28 ദിവസം പിന്നിടുമ്പോള്‍ 374.95 കോടിയാണ് ദംഗലിന്റെ ബോക്സോഫീസ് കളക്ഷന്‍.

ചിത്രത്തിന്റെ ഡൊമെസ്റ്റിക് കളക്ഷന്‍ മാത്രമാണിത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ ഇതിനകം 600 കോടി കടന്നിട്ടുണ്ട്. സമാന പ്രമേയവുമായെത്തിയ സല്‍മാന്‍ ചിത്രം സുല്‍ത്താന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ദംഗല്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. നോട്ടു നിരോധനം മറ്റു ചിത്രങ്ങളുടെ കളക്ഷനെ സാരമായി ബാധിച്ചപ്പോള്‍ ദംഗലിനെ ഒട്ടും ബാധിച്ചില്ലെന്നതാണ് വാസ്തവം.

Read more: ഡൊണാള്‍ഡ് ട്രംപിനെ പേടിയുണ്ടോ ...പ്രിയങ്ക ചോപ്രയുടെ കലക്കന്‍ മറുപടി!

07-1483789008-dangaal-03-1483421149-20-1484908922.jpg -Properties

സൂപ്പര്‍ ഹിറ്റാകുമെന്നു പ്രതീക്ഷിച്ചിരുന്ന പല ചിത്രങ്ങളും ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം തന്നെ നേടിയത് 29.78 കോടിയാണ്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമെന്ന റെക്കോര്‍ഡും ദംഗല്‍ ഇതിനകം സ്വന്തമാക്കിയിരുന്നു.

ആമിര്‍ ഖാന്റെ പികെ ആണ് ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം. 331 കോടിയാണ് പികെ യുടെ കളക്ഷന്‍. രണ്ടാം സ്ഥാനം സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാനാണ്. 320.34 കോടിയാണ് ചിത്രം നേടിയത് . തിയേറ്ററില്‍ ജൈത്രയാത്ര തുടരുന്ന ദംഗല്‍ വൈകാതെ ബോളിവുഡില്‍ ഒരു 400 കോടി ക്ലബ്ബിനു തുടക്കമിടുമെന്നാണ് കരുതുന്നത്.

English summary
Aamir Khan''s 'Dangal' has maintained a phenomenal graph at the box-office since the day of its release and has become the highest grossing film of Bollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X