»   » ബാഹുബലിയെ തോല്‍പ്പിക്കാന്‍ പടയൊരുക്കവുമായി മറ്റൊരു ചിത്രം 1500 കോടി നേടി! ആദ്യം ആര് 2000 കോടി എത്തും

ബാഹുബലിയെ തോല്‍പ്പിക്കാന്‍ പടയൊരുക്കവുമായി മറ്റൊരു ചിത്രം 1500 കോടി നേടി! ആദ്യം ആര് 2000 കോടി എത്തും

Posted By:
Subscribe to Filmibeat Malayalam

2017 പിറന്നതോടെ ഇന്ത്യന്‍ സിനിമയുടെ തലവര തന്നെ മാറിയിരിക്കുകയാണ്. ദേശീയതലത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുന്ന നിരവധി സിനിമകളാണ് ഈ വര്‍ഷം റിലീസായിരിക്കുന്നത്.

ദിലീപ് വീണ്ടും ശാരീരികമാറ്റം വരുത്തുന്നു, ഇത്തവണ ആര്‍ക്ക് വേണ്ടിയാണെന്നറിയാമോ ?

ബാഹുബലി എന്ന വിസ്മയ ചിത്രം നിലവില്‍ ഉണ്ടായിരുന്ന റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണെങ്കിലും തൊട്ട് പുറകെ മറ്റൊരു സിനിമ കൂടി വരികയാണ്. ആമിര്‍ ഖാന്‍ നായകനായി അഭിനയിച്ച ദംഗലാണ് റിലീസ് ചെയ്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷവും ഹിറ്റായി തന്നെ തുടരുന്നത്.

ബാഹുബലിയുടെ ചരിത്ര നേട്ടം

ചരിത്ര നേട്ടവുമായിട്ടാണ് ബാഹുബലി തിയറ്ററില്‍ മുന്നേറി കൊണ്ടിരിക്കുന്നത്. സിനിമ റിലീസായി ഒരു മാസം പോലും തികയുന്നതിന് മുമ്പ് 1500 കോടി മറികടക്കുകയും ചെയ്തിരുന്നു.

ബാഹുബലിയെ തോല്‍പ്പിക്കാനെരുങ്ങി ദംഗല്‍

ദംഗല്‍ 2016 ഡിസംബര്‍ അവസാന ആഴ്ചയിലാണ് റിലീസ് ചെയ്തിരുന്നത്. ചിത്രം വലിയ ഹിറ്റായിരുന്നു. ശേഷം ചൈനയില്‍ സിനിമ റിലീസ് ചെയ്തതാണ് ചിത്രത്തിന് പിന്നെയും നേട്ടങ്ങളുടെ പട്ടികയൊരുക്കിയത്.

ചൈനയിലെ റിലീസ്

ദംഗല്‍ ചൈനയില്‍ റിലീസ് ചെയ്തതോടു കൂടി ചിത്രം വീണ്ടും ഹിറ്റായി മാറുകയായിരുന്നു. സിനിമ റിലീസായി അഞ്ചു മാസങ്ങള്‍ പിന്നിട്ടതിന് ശേഷമാണ് ഇപ്പോള്‍ ബാഹുബലിയുടെ പിന്നാലെ കോടികള്‍ വാരിക്കുട്ടാനെത്തുന്നത്.

1500 കോടി ക്ലബ്ബില്‍ ദംഗലും

ആദ്യമായി 1500 കോടി ക്ലബ്ബില്‍ കയറി എന്ന ബഹുമതി ബാഹുബലി നേടിയെങ്കിലും ദംഗല്‍ തൊട്ടു പിറകെ തന്നെ 1500 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.

ഇനിയുള്ള മത്സരം

ഇനിയുള്ള മത്സരം ആര് അതിവേഗം 2000 കോടി ക്ലബ്ബിലെത്തും എന്നതായിരിക്കും. ബാഹുബലി ഇതുവരെ നേടിയിരിക്കുന്നത് 1538 കോടിയാണ്. തൊട്ട് പുറകെ 1501 കോടിയാണ് ദംഗല്‍ നേടിയിരിക്കുന്നത്.

വിദേശത്ത് നിന്ന് ദംഗല്‍ വാരിക്കുട്ടിയത് കോടികള്‍

വിദേശത്ത് നിന്ന് മാത്രം ദംഗല്‍ വാരിക്കുട്ടിയത് കോടികളാണ്. ചൈനയില്‍ നിന്ന് മാത്രം 731 കോടിയും തായ്‌വാനില്‍ നിന്നും 25 കോടിയും നേടിയതോടെയാണ് ദംഗലിന് മറ്റൊരു വിജയത്തുടക്കം വീണ്ടും ആരംഭിച്ചത്.

ദംഗല്‍

നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗല്‍ 2016 ഡിസംബര്‍ 26 നാണ് തിയറ്ററുകളിലെത്തിയത്. ഇന്ത്യയില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയ ചിത്രം ചൈനയിലും റിലീസ് ചെയ്യുകയായിരുന്നു. ഇന്ത്യയിലെ പഴയ ഗുസ്തിക്കാരാനായിരുന്ന മഹവീര്‍ സിംഗ് ഫേഗട്ടിന്റെയും പെണ്‍മക്കളുടെയും ജീവിതമായിരുന്നു സിനിമയാക്കിയത്.

English summary
Dangal set to beat Baahubali-2, grosses over Rs 1,500 crore worldwide

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X