»   » ആമിര്‍ ഖാന്റെ ഗുസ്തിക്കാരിയായ മകള്‍ കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു!!!

ആമിര്‍ ഖാന്റെ ഗുസ്തിക്കാരിയായ മകള്‍ കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ആമിര്‍ ഖാന്റെ ദംഗലിലെ നടി സൈറ വസിം കാറപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ശ്രീ നഗറില്‍ നിന്നുമാണ് സൈറ അപകടത്തില്‍ പെട്ടത്.

തനിക്ക് നഷ്ടപ്പെട്ടത് വലുതായിരുന്നു! പൃഥ്വിരാജിന്റെ ജീവിതത്തിലെ വലിയ വേദന ഇതായിരുന്നു!!!

നടി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു താടകത്തിലേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ സൈറയെയും കാറിലുണ്ടായിരുന്ന സുഹൃത്തിനെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

സുഹൃത്തിനൊപ്പം സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ടു

സൈറ സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടത്തില്‍ പെടുന്നത്. സൈറ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ദാല്‍ തടാകത്തിലേക്ക് മറിയുകയായിരുന്നു.

കാര്യമായ പരിക്കേറ്റില്ല

അപകടമുണ്ടായ ഉടനെ നാട്ടുകാരുടെ പരിശ്രമത്തില്‍ സൈറയെ രക്ഷിക്കുകയായിരുന്നു. അപകടത്തില്‍ നടിക്ക് പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ സുഹൃത്തിന് നിസാര പരുക്ക് പറ്റിയതായും പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സൈറ വസിം

കാശ്മീരി സ്വദേശിനിയാണ് സൈറ വസിം. ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ എന്ന സിനിമയിലുടെയാണ് സൈറ എല്ലാവരുടെയു പ്രിയങ്കരിയായി മാറിയത്.

ഗീതാ ഫൊഗട്ട്

ദംഗലില്‍ ഗീതാ ഫൊഗട്ടിന്റെ ചെറുപ്പകാലമഭിനയിച്ചത് സൈറയായിരുന്നു. ചിത്രത്തിലെ അഭിനയിത്തിന് സൈറയ്ക്ക് ദേശീയ അവാര്‍ഡ് വരെ ലഭിച്ചിരുന്നു.

English summary
'Dangal' star Zaira Wasim rescued from Dal Lake after accident

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam