»   » സണ്ണി ലിയോണിനെ മടുത്തോ? ഇവളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ഡാനിയേല്‍ വെബര്‍! ആരെ കുറിച്ചാണ്!!

സണ്ണി ലിയോണിനെ മടുത്തോ? ഇവളില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് ഡാനിയേല്‍ വെബര്‍! ആരെ കുറിച്ചാണ്!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ സിനിമകളുടെയും മോഡലിങ്ങിന്റെയും തിരക്കുകളിലാണ്. എന്നാല്‍ ജീവിതത്തിലെ ഓരോ നിമിഷവും കുസൃതികളായും തമാശകളുമായിട്ടാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും ജീവിക്കുന്നത്. അതിനിടെ ഏറെ കാലമായി ഇരുവരുടെയും ഒരു സ്വപ്‌നമായിരുന്നു ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നത്.

അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

അത്തരത്തില്‍ നിഷ കൗര്‍ എന്ന കുഞ്ഞ് ഇരുവരുടെയും ജീവിതത്തിലേക്ക് വന്നതോട് കൂടി വലിയ മാറ്റങ്ങള്‍ വന്നിരിക്കുയാണ്. അതിനിടെ നിഷയെ എടുത്ത് നില്‍ക്കുന്ന ഡാനിയേല്‍ വെബറിന്റെ ചിത്രം വൈറലായിരിക്കുകയാണ്. നിഷയില്ലാതെ ഒരു ദിവസം പോലും ജീവിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നാണ് വെബര്‍ പറയുന്നത്.

നിഷ കൗര്‍

സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും കൂടി മാസങ്ങള്‍ക്ക് മുമ്പാണ് ലാത്തൂരില്‍ നിന്നും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. നിഷ കൗര്‍ എന്നാണ് അവള്‍ക്ക് പേരിട്ടിരിക്കുന്നത്. സണ്ണിയ്ക്കും ഭര്‍ത്താവിനും നിഷയെ പിരിഞ്ഞിരിക്കാന്‍ വയ്യെന്ന അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍.

നിഷയ്‌ക്കൊപ്പമുള്ള ചിത്രം

മകള്‍ക്കൊപ്പം പല ചിത്രങ്ങളും താരങ്ങള്‍ പുറത്ത് വിട്ടിരുന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഡാനിയേല്‍ വെബര്‍ പുറത്ത് വിട്ട ചിത്രം വൈറലായിരിക്കുകയാണ്. കുഞ്ഞു നിഷയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഡാനിയേലിന്റെ ചിത്രമാണ് പുറത്ത് വന്നത്.

ഡാനിയേല്‍ പറയുന്നതിങ്ങനെ..

ഞാനും സണ്ണിയും നിഷ വരുന്നതിന് മുമ്പ് വരെ ഞങ്ങളുടെ ജീവിതം സന്തോഷമായിരുന്നെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവള്‍ വന്നപ്പോള്‍ അതിന് മാറ്റം വന്നിരിക്കുകയാണ്. നീയില്ലാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ലെന്നും ഡാനിയേല്‍ പറയുന്നു.

മകള്‍ അത്ഭുതമാണ്

മകള്‍ വന്നതിന് ശേഷം എല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നതെന്നും അവളെ കുളിപ്പിക്കുന്നതും മകള്‍ക്ക് ഭഷണം കൊടുക്കുകയും തുടങ്ങി അവള്‍ക്ക് വേണ്ടെതെല്ലാം ചെയ്ത് കൊടുക്കുന്ന അനുഭവം മുമ്പ് സണ്ണി വെളിപ്പെടുത്തിയിരുന്നു.

രണ്ട് വര്‍ഷം മുമ്പുള്ള തീരുമാനം

ഇപ്പോള്‍ 36 വയസാണ് സണ്ണി ലിയോണിന്. രണ്ട് വര്‍ഷം മുമ്പ് മുതല്‍ സണ്ണി ലിയോണ്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് വേണ്ടി പല അനാഥാലയങ്ങളും ഇരുവരും കേറി ഇറങ്ങിയിരുന്നു.

ക്യാമറ കണ്ണുകള്‍ക്ക് കൊടുത്തില്ല

അടുത്തിടെ മകള്‍ക്കൊപ്പം പുറത്തെത്തിയ സണ്ണിയെയും നിഷയെയും ക്യാമറ കണ്ണുകള്‍ പിന്തുടര്‍ന്നിരുന്നു. എന്റെ ചിത്രമെടുത്തോ മകളെ വെറുതേ വിടാന്‍ പറഞ്ഞ് സണ്ണി നിഷയുടെ മുഖം മറച്ച് പിടിക്കുകയായിരുന്നു.

English summary
Daniel Weber Shares An Adorable Picture With Daughter Nisha Kaur

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam