»   » ആലിയ ഷാറൂഖ് ചിത്രം ഡിയര്‍ സിന്ദഗി ആദ്യ ദിവസം തന്നെ 10 കോടി വരെ നേടുമെന്ന് ബോക്സോഫീസ് പ്രവചനം

ആലിയ ഷാറൂഖ് ചിത്രം ഡിയര്‍ സിന്ദഗി ആദ്യ ദിവസം തന്നെ 10 കോടി വരെ നേടുമെന്ന് ബോക്സോഫീസ് പ്രവചനം

Posted By: Pratheeksha
Subscribe to Filmibeat Malayalam

കിങ് ഖാന്‍ ഷാറൂഖ് ഖാനും ആലിയ ഭട്ടും ഒന്നിക്കുന്ന ഡിയര്‍ സിന്ദഗി എന്ന ചിത്രം ആദ്യ ദിവസം തന്നെ എട്ടു മുതല്‍ പത്തു കോടിയോളം നേടുമെന്ന് ബോക്‌സോഫീസ് പ്രവചനം. നോട്ട് നിരോധനം പല സിനിമകളുടെയും കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഡിയര്‍ സിന്ദഗി വന്‍ ഹിറ്റാവുമെന്നാണ് പറയുന്നത്.

ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിനു ശേഷം ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്യുന്ന ചിത്രം ആലിയയുടെ അഭിനയ ജീവിതത്തില്‍ വഴത്തിരിവുണ്ടാക്കുന്ന ചിത്രമാവുമെന്നും പറയുന്നു. ചിത്രത്തിന്റെ ട്രെയിലറും ടീസറും പുറത്തിറങ്ങിയ മുതല്‍ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്.

Read more: ഒരു വെടിയ്ക്ക് രണ്ടു പക്ഷി; സംവിധായകന്‍ എടിഎമ്മിനു പുറത്ത് ക്യു നിന്നത് പന്നിക്കുട്ടിയുമായി

24-1479985598-d1

തുടക്കക്കാരിയായ സിനിമാ സംവിധായികയുടെ വേഷമാണ് ചിത്രത്തില്‍ ആലിയ ഭട്ടിന്. അലി സഫര്‍, ആദിത്യ റോയ് കപൂര്‍ ,കുനാല്‍ കപൂര്‍, അംഗദ് ബേദി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം അമേരിക്കയിലും ദുബായിലും റിലീസായിക്കഴിഞ്ഞു.

ചിത്രത്തില്‍ ആലിയ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചതെന്നാണ് യുഎസില്‍ നിന്നുള്ള റിവ്യൂ റിപ്പോര്‍ട്ടുകള്‍. നവംബര്‍ 25 നു ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യും. പി കെ ,ത്രീ ഇഡിയറ്റ്‌സ്, ബജ്രംഗി ഭായ്ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം വയ്ക്കാവുന്ന ചിത്രമാണിതെന്നാണ് പറയുന്നത്.

English summary
lia Bhatt's most awaited film of the year Dear Zindagi is all set to hit the screens tomorrow. The movie is based on the complexities in her life and how a life coach Shahrukh Khan helps her to deal with her issues.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam