»   » മദ്രാസ് കഫേയ്ക്കുവേണ്ടി ജോണ്‍ മസില്‍ കുറച്ചു

മദ്രാസ് കഫേയ്ക്കുവേണ്ടി ജോണ്‍ മസില്‍ കുറച്ചു

Posted By:
Subscribe to Filmibeat Malayalam

പുറത്തുവരാനിരിക്കുന്ന മദ്രാസ് കഫേയെന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് ഏറെ പ്രതീക്ഷകളുണ്ട്. ഇന്നേവരെ തനിയ്ക്ക് ലഭിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നാണ് ജോണ്‍ പറയുന്നത്.വളരെ വ്യത്യസ്തമായ രീതിയില്‍ ചെയ്തിരിക്കുന്ന സൈനിക നീക്കങ്ങള്‍ ചിത്രത്തിന്റെ പ്രധാനപ്പെട്ടൊരു പ്രത്യേകതയാണെന്നും താരം പറയുന്നു.

സൈനിക നീക്കത്തിനായി ജാഫ്‌നയിലേയ്ക്ക് അയയ്ക്കുന്ന മേജര്‍ വിക്രം സിങ് എന്ന മിലിട്ടറി ഓഫീസറെയാണ് ചിത്രത്തില്‍ ജോണ്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി മാനസികമായി മാത്രമല്ല ശാരീരികമായും ജോണ്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്.

എനിയ്ക്കിതുവരെ ലഭിയ്‌ക്കൊത്തു തരം കഥാപാത്രമാണിത്. ഇതിനായി ഞാന്‍ എന്റെ ശരീരത്തില്‍ ഏറെ വ്യത്യാസങ്ങള്‍ വരുത്തി. ഒരു സാധാരണക്കാരന്റെ ലുക്ക് വരാനായി മസികളെല്ലാം വളരെ കുറച്ചു. ആള്‍ക്കൂട്ടത്തിലെത്തിയാല്‍ ശരീരം കൊണ്ട് അസാധാകരണക്കാരനാണെന്ന് തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്. ചിത്രത്തിന് ഇതാവശ്യമാണ്- ജോണ്‍ പറയുന്നു.

മേജര്‍ വിക്രം കുടുംബസ്ഥനായ ഒരാളാണ്. ഭാര്യയെ വീട്ടിലാക്കിയാണ് അയാള്‍ യുദ്ധത്തിനായോ പോകുന്നത്. അവിടെവച്ച് ജയയെന്നൊരു ജേര്‍ണലിസ്റ്റിനെ വിക്രം പരിചയപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. നര്‍ഗീസ് ഫക്രിയാണ് ജേര്‍ണലിസ്റ്റായി എത്തുന്നത്. വിയാകോം 18 മോഷന്‍ പിക്‌ചേര്‍സ്, റൈസിങ് സണ്‍ ഫിലിംസ്, ജെഎ എന്റര്‍ടെയിന്‍മെന്റ്‌സ് എന്നിവ സംയുക്തമായിട്ടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രത്തിന്റെ റിലീസ്.

English summary
Actor John Abraham said that he had to lose a lot of muscle because these officers look like regular people, for the new film Madras Cafe

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam