»   » ദീപിക പദുക്കോണിന് വിവാഹനിശ്ചയം?; ആശംസയുമായി ഹേമ മാലിനി

ദീപിക പദുക്കോണിന് വിവാഹനിശ്ചയം?; ആശംസയുമായി ഹേമ മാലിനി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബിജെപി എംപിയും ബോളിവുഡ് താരവുമായി ഹേമ മാലിനിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. ദീപികയ്ക്ക് വിവാഹ നിശ്ചയത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് ആണ് സംസാരവിഷയമായത്. ദീപിക, വിവാഹ നിശ്ചയത്തിന് എല്ലാ ആശംസകളും, രണ്ടുപേര്‍ക്കും നല്ല ജീവിതമുണ്ടാകാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുമെന്നും ഹേമ മാലിനി പറഞ്ഞു.

ട്വീറ്റ് ബോളിവുഡ് ലോകത്തെ ശരിക്കും ഞെട്ടിക്കുകതന്നെ ചെയ്തു. കാരണം, ദീപിക പദുക്കോണിന്റെ വിവാഹ നിശ്ചയം അതുവരെ ആരും അറിഞ്ഞിരുന്നില്ല. പലരും ചോദ്യങ്ങളുമായി ഹേമ മാലിനിയെ സമീപിച്ചതോടെ അവര്‍ മറ്റൊരു ട്വീറ്റില്‍ വിശദീകരണം നല്‍കി. ദീപിക എന്നത് ദീപിക പദുക്കോണ്‍ അല്ലെന്നും ട്വിറ്ററില്‍ തന്റെയൊരു ഫോളോവര്‍ ആണെന്നുമാണ് അവര്‍ പറഞ്ഞത്.

hema-malini

വെറുമൊരു ഫോളോവേഴ്‌സിന് ഹേമ മാലിനി ആശംസ അറിയിക്കില്ലെന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങള്‍ പറയുന്നത്. ഹേമ മാലിനി ഉദ്ദേശിച്ചത് ദീപിക പദുക്കോണിനെ തന്നെയാണെന്നും സംഭവം പരസ്യമായതോടെ അവര്‍ തടിയൂരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്തായാലും ദീപിക വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ഹോളിവുഡ് സിനിമ xxx ന്റെ മൂന്നാം പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ദീപിക. ബോളിവുഡ് താരമായ രണ്‍ബീറുമായി ഏറെക്കാലമായി ഇവര്‍ പ്രണയത്തിലുമാണ്. ഇരുവരും അടുത്തതന്നെ കുടുംബ ജീവിതത്തിലേക്ക് കടന്നേക്കുമെന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിക്കുന്നതാണ് ഹേമ മാലിനിയുടെ ട്വീറ്റ്.

English summary
Deepika engagement; Hema Malini tweets congratulation
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam