For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ വസ്ത്രം മോഷ്ടിച്ചതാണോ? നടി ദീപിക പദുക്കോണിന്റെ വേഷവും ചെരുപ്പും കണ്ട് കളിയാക്കി ആരാധകര്‍

  |

  ബോളിവുഡിലെ ഏറ്റവും പ്രമുഖരായ താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച് സിനിമകളിലഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2018 ല്‍ താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം അഭിനയത്തില്‍ സജീവമാവായിരുന്നു. ഏറ്റവും പുതിയതായി ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കുന്ന 83 എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഇക്കൊല്ലത്തെ ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തുന്ന ചിത്രത്തില്‍ രണ്‍വീറും ദീപികയുമാണ് നായിക-നായകന്മാരായി അഭിനയിച്ചിരിക്കുന്നത്.

  ഇതിനിടയില്‍ എയര്‍പോര്‍ട്ടിലൂടെ നടന്ന് നിങ്ങുന്ന ദീപികയുടെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കിടിലന്‍ വേഷങ്ങള്‍ കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള ദീപിക ഇത്തവണ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളിലെ ദീപികയുടെ വേഷമാണ് ഈ കളിയാക്കലുകള്‍ക്ക് പിന്നില്‍. നല്ലൊരു സ്റ്റൈലിസ്റ്റിനെ കണ്ടുപിടിക്കാന്‍ മുന്‍നിര നായികയായിട്ടും സാധിച്ചില്ലേ എന്നൊക്കെയാണ് നടിയോടുള്ള പ്രധാന ചോദ്യങ്ങള്‍. കൂടുതല്‍ വായിക്കാം....

  ഛപ്പക്ക് എന്ന സിനിമയാണ് ദീപികയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ. ശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളിലൂടെയും മറ്റ് പല വിശേഷങ്ങളിലൂടെയുമാണ് നടി വാര്‍ത്തകളില്‍ നിറയാറുള്ളത്. ദീപികയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ രണ്‍വീര്‍ സിംഗും വസ്ത്രങ്ങളുടെ പേരിലും ഫാഷനെ കുറിച്ചുള്ള പ്രസ്താവനകളിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. പലപ്പോഴും താരദമ്പതിമാര്‍ ഒരുപോലെ ട്രോളുകള്‍ ഏറ്റുവാങ്ങുന്നതും പതിവാണ്. ഭര്‍ത്താവിനെ പോലെ അല്ലെങ്കിലും സ്‌റ്റൈലിന്റെ കാര്യത്തില്‍ വേറിട്ട ചിന്തകളായിരുന്നു ദീപികയുടേത്.

  എന്നാല്‍ ഇത്തവണ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദീപികയുടെ ഏറ്റവും പുതിയ ലുക്ക് പരിഹാസങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സോക്സും അതിനൊപ്പം ഹീലും ഒരുമിച്ച് ധരിച്ചതിന്റെ പേരിലാണ് ചിലര്‍ ദീപിക പദുക്കോണിനെ കളിയാക്കുന്നത്. തിങ്കളാഴ്ചയാണ് ഒരു സ്വ്കാര്യ എയര്‍പോര്‍ട്ടില്‍ വെച്ച് ദീപിക പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ കുടുങ്ങുന്നത്. പതിവ് പോലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നീല നിറമുള്ള പ്രിന്റഡ് ഡെനിം ജാക്കറ്റും ജീന്‍സുമാണ് നടിയുടെ വേഷം. ജാക്കറ്റ് വളരെയധികം ലൂസ് ആണെന്നത് മാത്രമല്ല ചെരുപ്പിനും കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

  ഞാനൊരു വഴക്കാളിയും അഹങ്കാരിയുമാണെന്ന് എല്ലാവരും പറയും; അത് മാറ്റി എടുത്തത് ആളെ പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

  സാധാരണയില്‍ നിന്നും വ്യത്യസ്തമായി വെളുത്ത സോക്‌സും കറുത്ത ഹീലുള്ള ചെരുപ്പുമാണ് നടി ധരിച്ചത്. ചിത്രത്തില്‍ ആരാധകരെ അസ്വസ്ഥാമാക്കിയത് ഇതായിരുന്നു. ദീപികയ്ക്ക് ഉടനെ പുതിയൊരു സ്റ്റൈലിസ്റ്റിനെ വേണം. അവര്‍ക്ക് മാത്രമല്ല ഭര്‍ത്താവിനും വേണം. ഹീല്‍ ചെരുപ്പിന്റെ കൂടെ ആരെങ്കിലും സോക്‌സ് ധരിക്കുമോ? ആരും ഇവരുടെ ഫാഷന്‍ ഫോളോ ചെയ്യരുത്. ദീപിക ഭര്‍ത്താവായ രണ്‍വീറിന്റെ വസ്ത്രം മോഷ്ടിച്ച് ഇട്ടേക്കുന്നതാണോ? എന്തുകൊണ്ട് ഇവര്‍ ഇങ്ങനെ ചിന്തിക്കുന്നത് എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്.

  താരസുന്ദരിമാരെ തമ്മിലടിപ്പിച്ച ചോദ്യം; പ്രിയങ്ക ചോപ്രയും കരീന കപൂറും തമ്മില്‍ പിണങ്ങാന്‍ ഉണ്ടായ കാരണം ഇതാണ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേ സമയം ദീപികയുടെ വ്യക്തി സ്വതന്ത്ര്യത്തില്‍ കയറി ഇടപെടുന്നത് ശരിയല്ലെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. ഇവിടെ ഇതേ ധരിക്കാവൂ ഇതൊക്കെയാണ് ഫാഷന്‍ നിയമങ്ങള്‍ എന്നൊക്കെ വരുത്തി തീര്‍ക്കുന്നത് അല്ലേ. അങ്ങനൊരു നിയമങ്ങളൊന്നുമില്ലെന്ന് താരദമ്പതിമാര്‍ കാറ്റില്‍ പറത്തുന്നതാണ് എന്ന് തുടങ്ങി അനേകം കമന്റുകളാണ് ദീപികയെ അനുകൂലിച്ച് കൊണ്ട് വരുന്നത്.

  ഐശ്വര്യ റായി വീട്ടുജോലി ഓക്കെ ചെയ്യുമോ? അഭിഷേകിനോടുള്ള ചോദ്യത്തിന് ഭക്ഷണം വിളമ്പി തന്ന കഥ പറഞ്ഞ് ഗായകന്‍

  English summary
  Deepika Padukone Airport Look Goes Viral, Netizens Hilariously Trolled Her, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X