»   » ഇന്ത്യയുടെ അഭിമാനമായി ഓസ്‌കാര്‍ വേദിയില്‍ ദീപിക പദുക്കോണും എത്തിയേക്കും

ഇന്ത്യയുടെ അഭിമാനമായി ഓസ്‌കാര്‍ വേദിയില്‍ ദീപിക പദുക്കോണും എത്തിയേക്കും

Posted By:
Subscribe to Filmibeat Malayalam

മുംബൈ: കഴിഞ്ഞവര്‍ഷം ഓസ്‌കാര്‍ വേദിയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ആയിരുന്ന ശ്രദ്ധാകേന്ദ്രമായിരുന്നതെങ്കില്‍ ഇത്തവണ അത് ദീപിക പദുക്കോണ്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ സിനിമായി ദീപിക അഭിനയിച്ച xXx: Return of Xander Cage മാറിയതിന് പിന്നാലെയാണ് താരത്തിന് പുതിയ അംഗീകാരം.

ദീപികയുടെ സ്റ്റൈലിസ്റ്റ് എലിസബത്ത് സാള്‍സ്മാന്‍ ദീപിക ഓസ്‌കാര്‍ വേദിയിലുണ്ടാകുമെന്ന സൂചന നല്‍കി. ഓസ്‌കാറുമായി ബന്ധപ്പെട്ട രണ്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ എലിസബത്ത് ഷെയര്‍ ചെയ്തിട്ടുണ്ട്. എലിസബത്ത് ലോസ് ആഞ്ചലസില്‍ എത്തിയതായും അറിയിച്ചതോടെ ദീപികയുടെ സാന്നിധ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

deepika-padukone

ഞായറാഴ്ച രാത്രിയില്‍ ഓസ്‌കാര്‍ വേദിയില്‍ ദീപികയെ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇവരെന്ന് ചില മാധ്യമങ്ങളുടെ സൂചന നല്‍കി. ഹോളിവുഡില്‍ തരംഗമായി മാറിയ പുതിയ സിനിമ ദീപികയെ ഹോളിവുഡ് ആരാധകര്‍ക്കും സുപരിചിതയാക്കിയിട്ടുണ്ട്. ഇതുതന്നെയാണ് ദീപിയുടെ ഓസ്‌കാര്‍ അരങ്ങേറ്റത്തിനും കാരണമായിരിക്കുന്നത്.

310 മില്യണ്‍ ഡോളറാണ് ദീപികയുടെ സിനിമ ഇതുവരെയായി കലക്ട് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 2075 കോടി രൂപ. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കലക്ഷനും വിന്‍ ഡീസല്‍ നായകനായ ഈ സിനിമയ്ക്കാണ്. 54 കോടിരൂപ ഇന്ത്യയില്‍ നിന്നുമാത്രം സിനിമ കലക്ട് ചെയ്തു. ദീപികയുടെ ഓസ്‌കാര്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യയിലെ ആരാധകരും.

English summary
Deepika Padukone be seen at the Oscars? Here are all the details we have

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam