»   » ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റ് കവര്‍, ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് വൈറല്‍!!

ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റ് കവര്‍, ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് വൈറല്‍!!

Posted By: Akhila KS
Subscribe to Filmibeat Malayalam

ബോളിവുഡിലെ മുന്‍നിര നടിയായ ദീപിക പദുക്കോണിന്റെ ഫോട്ടോഷൂട്ട് വൈറല്‍. ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. അതിമനോഹരമായ നടിയുടെ സ്‌റ്റൈലാണ് കവര്‍ ഫോട്ടോയുടെ ആകര്‍ഷണം. ബ്ലു കളര്‍ ജീന്‍സും ഗ്രേ കളര്‍ ടോപ്പുമാണ് നടി ധരിച്ചിരിക്കുന്നത്. വൈറ്റ് ഷൂവും അണിഞ്ഞിട്ടുണ്ട്.

ദീപികയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഫിലിം ഫെയര്‍ മിഡില്‍ ഈസ്റ്റിന്റെ കവര്‍ ഫോട്ടോ പുറത്ത് വിട്ടത്. ഫിലിം ഫെയറിന് നന്ദി പറഞ്ഞുകൊണ്ടാണ് താരത്തിന്റെ ട്വിറ്റര്‍ പേജിലൂടെ ഫിലിം ഫെയര്‍ കവര്‍ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫിലിം ഫെയറിന്റെ ഏപ്രില്‍ ലക്കത്തിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്.

deepikapadukone

ബോളിവുഡില്‍ മാത്രമല്ല ലോകസിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ദീപിക പദുക്കോണ്‍. ബോളിവുഡിന്റെ മുന്‍നിര നടിയായ ദീപിക ഹോളിവുഡ് സിനിമകളിലും അന്താരാഷ്ട്ര സിനിമാ അവാര്‍ഡുകളിലും നിറ സാന്നിധ്യമായി മാറുകയാണ്. ഒന്നിന് പിറകെ ഒന്നായി താരത്തിനെ തേടിയെത്തുന്ന സിനിമകളും ബോക്‌സോഫീസില്‍ വിജയമാണ്.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായി. 200 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. ഇതോടെ 100 കോടിയും 200 കോടിയും നേടുന്ന ദീപിക പദുക്കോണിന്റെ ഏഴാമത്തെ ചിത്രമായി മാറി.


English summary
Bollywood's leading lady Deepika Padukone graced the cover of Filmfare Middle East for the April issue

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X