»   » ലോക മാനസികാരോഗ്യ ദിനത്തില്‍ കണ്ണില്‍ ഈറനണിഞ്ഞ് ദീപിക പദുകോണ്‍

ലോക മാനസികാരോഗ്യ ദിനത്തില്‍ കണ്ണില്‍ ഈറനണിഞ്ഞ് ദീപിക പദുകോണ്‍

Written By: Desk
Subscribe to Filmibeat Malayalam

ലോക മാനസികാരോഗ്യ ദിനത്തില്‍ ദില്ലിയിലെ ബോധവല്‍ക്കരണ ക്യാമ്പില്‍ പങ്കെടുത്ത ദീപിക പതുകോണിന്റെ കണ്ണ് ഈറനണിഞ്ഞു. മാനസിക വൈകല്യമുള്ളവരുടെ നാഷണല്‍ വൈഡ് ക്യാംപയിനില്‍ പങ്കെടുക്കുകയായിരുന്നു ദീപിക.

മാനസിക വിഭ്രാന്തി വരുന്നതിനുള്ള കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് നടിയുടെ കണ്ണൂകള്‍ ഈറനണിഞ്ഞത്. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ദീപിക പദുകോണിന്റെ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

കലങ്ങിയ കണ്ണുകള്‍

ശാരീരിക ആരോഗ്യത്തിന് മാനസിക ആരോഗ്യ അത്യാവശ്യമാണെന്നാണ് ദീപികയുടെ വിശ്വാസം. തന്റെ സ്വന്തം എക്‌സ്പീരിയന്‍സും നടി പങ്കുവച്ചു.

കുടുംബം

രണ്ട് വര്‍ഷം മുമ്പ് കുടുംബം എന്നെ കാണാന്‍ വന്നു. എപ്പോഴും ബെഡ് റൂമില്‍ തന്നെ ഒറ്റയ്ക്കിരിക്കുന്ന എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു. പ്രശ്‌നമൊന്നും ഇല്ല എന്ന് പറഞ്ഞപ്പോഴും വീണ്ടും വീണ്ടും കാര്യങ്ങള്‍ തിരക്കിയെന്ന് ദീപിക പറഞ്ഞു.

കണ്ണൂനീര്‍

പല കാരണങ്ങല്‍ കൊണ്ട് വീര്‍പ്പു മുട്ടുമ്പോഴും കണ്ണില്‍ നിന്നും കണ്ണീര്‍ വരാറുണ്ട്. അപ്പോഴൊക്കെ അമ്മ കാരണം ചോദിക്കാറുമുണ്ട്. എന്നാല്‍ അത് അമ്മയ്ക്കുവേണ്ടിയുള്ളതല്ലെന്നാണ് പറയാറ്.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്ക് മാനസികമായ സമ്മര്‍ദ്ദങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ അതിലൊന്നും തളര്‍ന്നു പോകാതം നമ്മള്‍ നമ്മെളെ തന്നെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയുമാണ് വേണ്ടത്. നമ്മള്‍ എപ്പോഴും നമ്മുടെ കണ്‍ട്രോളില്‍ തന്നെയായിരിക്കണം മറ്റുള്ളവരുടെ കണ്‍ട്രോളിലായിരിക്കരുതെന്നും ദീപിക പറഞ്ഞു.

English summary
Deepika Padukone was spotted at the launch of a nationwide campaign in New Delhi to bring awareness about psychological disorders, on World Mental Health Day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam