»   » ക്രിക്കറ്റ് താരം ബ്രാവോയുടെ പ്രണയത്തെ ദീപിക പദുകോണ്‍ സ്വീകരിക്കുമോ ?

ക്രിക്കറ്റ് താരം ബ്രാവോയുടെ പ്രണയത്തെ ദീപിക പദുകോണ്‍ സ്വീകരിക്കുമോ ?

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിമാരും ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധം പണ്ടു മുതലേയുളളതാണ് . ചിലതെല്ലാം വിവാഹത്തില്‍ കലാശിച്ചിട്ടുമുണ്ട്. മന്‍സൂര്‍ അലിഖാന്‍ പട്ടോടി- ഷര്‍മിള ടാഗോര്‍ വരെയുള്ളവര്‍ ഇതിനു മാതൃകകളാണ്. ബോളിവുഡ് താരം പ്രിയങ്ക പദുകോണും ഈ വഴിയിലേക്കു വരുമോ ?. താരത്തിനോടുളള തന്റെ ആരാധന അറിയിച്ചിരിക്കുകയാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയ്ന്‍ ബ്രാവോ.

മികച്ച ഗായകന്‍ കൂടിയായ ബ്രാവോ തമിഴിലും മറ്റുമായി ഇതിനകം ഗാനാസ്വാദകരുടെ മനസില്‍ ഇടം നേടി കഴിഞ്ഞു. എന്തായാലും ബ്രാവോയുടെ ആരാധന പ്രണയമാവുമോ ,ദീപിക എങ്ങനെ പ്രതികരിക്കും ? ദീപികയെ കുറിച്ച് ബ്രാവോ പറയുന്നതു കേള്‍ക്കൂ..

ദീപികയെ ഒരു തവണ നേരില്‍ കണ്ടിരുന്നു

അനുഭവ് സിന്‍ഹയുടെ തും ബിന്‍ 2 എന്ന ചിത്രത്തില്‍ ബ്രാവോ ഒരു ഗാനം ആലപിക്കുന്നുണ്ട്. അതിന്റെ ചിത്രീകരണത്തിനെത്തിയപ്പോഴാണ് ദീപീകയോട് തനിക്ക് അടങ്ങാത്ത ആരാധനയാണെന്ന് ബ്രാവോ വെളിപ്പെടുത്തിയത്.

അന്നു സംസാരിക്കാന്‍ കഴിഞ്ഞില്ല

ആദ്യത്തെ തവണ കണ്ടപ്പോള്‍ നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും ഒരു ഹായ് എന്നതിലൊതുങ്ങിയെന്നും താരം പറയുന്നു. യുവരാജ് സിങിന്റെ ഫാഷന്‍ ഈവന്റിനെത്തിയപ്പോഴായിരുന്നു ദീപികയെ കണ്ടത്.

നേരിട്ടു സംസാരിക്കണം

ദീപികയുമായി നേരില്‍ കണ്ട് സംസാരിക്കാന്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും നടിക്കൊപ്പം ഒരു ഗാനം ആലപിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും ബ്രാവോ പറയുന്നു

സിനിമ ചെയ്യണം

ദീപികയ്‌ക്കൊപ്പം സിനിമ ചെയ്യുകയെന്നതും തന്റെ സ്വപ്‌നമാണെന്നു ബ്രാവോ പറയുന്നു.

പ്രണയത്തിലാവുമോ എന്നറിയില്ല

താരത്തിനോട് ഇത്രയേറെ ആരാധന ഉണ്ടെങ്കിലും പ്രണയത്തിലാവുവോ എന്ന കാര്യം തനിക്കറിയില്ലെന്നാണ് ബ്രാവോ പറയുന്നത്.

സല്‍മാന്‍ ഖാനും ഷാറൂഖും

ഷാറൂഖാനുമായി നല്ല ബന്ധം പുലര്‍ത്തുന്ന ബ്രാവോയ്ക്ക് സല്‍മാന്‍ ഖാനെയും നേരിട്ട് കണ്ട് സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് പറയുന്നത്.

English summary
Dwayne Bravo seems to be slowly but steadily making inroads into Bollywood. The stylish West Indies all rounder who has lent his voice to a song in Tum Bin 2 today expressed his deep admiration for the beauteous Deepika Padukone
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam