»   » ബോളിവുഡിലെ നടിമാരുടെ മത്സരം ഇതിനു വേണ്ടിയായിരുന്നോ ?

ബോളിവുഡിലെ നടിമാരുടെ മത്സരം ഇതിനു വേണ്ടിയായിരുന്നോ ?

Posted By:
Subscribe to Filmibeat Malayalam

മത്സരബുദ്ധിയാണ് എല്ലാവരെയും ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നത്. അങ്ങനെ ബോളിവുഡില്‍ നിന്നും രണ്ടു നടിമാര്‍ തമ്മില്‍ മത്സരത്തിലാണ്. ഇരുവര്‍ക്കും ഇതില്‍ ജയിക്കണം കാരണം ബോളിവുഡില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ നടിമാര്‍ക്ക് മത്സരം മാത്രമെ ബാക്കിയുള്ളു.

കത്രീന കൈഫും ദീപിക പദുക്കോണുമാണ് ഈ മത്സരിക്കുന്ന രണ്ടു താരങ്ങള്‍. എന്തിനാണ് ഇവര്‍ മത്സരിക്കുന്നതെന്ന് ചോദിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ്. 

ദീപികയുടെ പേടി

ഹോളിവുഡില്‍ വരെ തന്റെ സാന്നിധ്യം അറിയിക്കാന്‍ ദീപികക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ നടിയുടെ ഹോളിവുഡിലെ അരങ്ങേറ്റം വന്‍ പരാജയമായി മാറുകയായിരുന്നു. വിചാരിച്ച പോലെ ഹോളിവുഡില്‍ തിളങ്ങാന്‍ ദീപികക്ക് കഴിഞ്ഞിരുന്നില്ല. ഇതോടെ മങ്ങലേറ്റ താരത്തിന് അവസരങ്ങള്‍ കുറായാന്‍ തുടങ്ങി. ഇതാണ് ദീപിക പുതിയ വര്‍ക്കുകള്‍ക്കായി മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കത്രീനയുടെ അവസ്ഥയും ഇത് തന്നെ

ഒരു കാലത്ത് തിളങ്ങി നിന്ന നടിമാര്‍ക്ക് പുതിയ താരങ്ങളുടെ കടന്നു വരവും അവരുടെ മികച്ച പ്രകടനവുമെല്ലാം ഭീഷണിയായി. അതിനൊപ്പം ചെയ്യുന്ന സിനിമകളെല്ലാം പരാജയമായതോടെ നിലനില്‍പ്പും പ്രതിസന്ധിയിലായി. അടുത്തിടെ കത്രീനയുടെ രണ്ടു സിനിമകളും പ്രതീക്ഷിച്ച മികവ് പുലര്‍ത്തിയില്ല. ഇതോടെ കത്രീനയും സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

ഹൃതിക് റോഷന്റെ സിനിമക്കായി മത്സരം

ഇരു നടികളും ഹൃതിക് റോഷന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനുള്ള കടുത്ത മത്സരത്തിലാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത്.

കബീര്‍ ഖാനും ഹൃതികുമായുള്ള അടുത്ത സിനിമ

ഹൃതിക് അടുത്തതായി ചെയ്യാന്‍ പോകുന്നത് കബീര്‍ ഖാനുമായുള്ള സിനിമയാണ്. കഴിഞ്ഞ ദിവസം കബീര്‍ ഖാന്‍ ഒരു ദിനപത്രത്തിനോട് സംസാരിക്കവെയാണ് പുതിയ സിനിമയില്‍ ഹൃതികുമായി ഒന്നിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. സജിത് നഡിവാലയും ചിത്രത്തില്‍ ഇരുവര്‍ക്കുമൊപ്പം ഒന്നിക്കുന്നുണ്ട്.

കത്രീനയും ദീപികയും ചിത്രത്തില്‍ എത്തുന്നു

കബീര്‍ ഖാന്റെ പുതിയ ചിത്രത്തില്‍ കത്രീനയും ദീപികയും പ്രധാന വേഷത്തില്‍ തന്നെ എത്തുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെയാണ് ഇരുവരും തമ്മിലുള്ള മത്സരം തുടങ്ങാന്‍ കാരണം.

കത്രീനയോടാണോ കബീറിന് കൂടുതല്‍ അടുപ്പം

ബോളിവുഡില്‍ ദീപികയെക്കാള്‍ കത്രീനയോടാണ് കബീറിന് അടുപ്പം. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. എന്നാല്‍ കത്രീനയും ഹൃതികും ജോഡികളായി മുമ്പും അഭിനയിച്ചിട്ടുള്ളതിനാല്‍ കബീറിന് പുതിയ ജോഡികളാണ് സിനിമയിലേക്ക്‌ വേണ്ടത്. അത് ചിലപ്പോള്‍ കത്രീനക്ക് ഭീഷണിയായി മാറാന്‍ സാധ്യതയുണ്ട്.

യുദ്ധ സിനിമ

റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് കബീറിന്റെ അടുത്ത സിനിമ യുദ്ധത്തിന്റെ കഥ പറയുന്ന സിനിമയാണെന്നാണ്.

ഇരുവരും ആനന്ദ് എല്‍ റായിയുടെ സിനിമയിലും അഭിനയിക്കുന്നുവോ ?

ഗോസിപ്പുകളായി പുറത്ത് വന്ന വാര്‍ത്തയില്‍ ദീപികയും കത്രീനയും ആനന്ദ് എല്‍ റായിയുടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നാണ്. ചിത്രത്തില്‍ നായകനായി ഷാരുഖ് ഖാന്‍ എത്തുന്നു എന്നും കിംവദന്തികള്‍ പരക്കുന്നുണ്ട്‌.
എന്നാല്‍ അതില്‍ ഔദ്യേഗിക സ്ഥിതികരണം ഒന്നും ഇനിയും ഉണ്ടായിട്ടില്ല.

English summary
Read why Deepika Padukone and Katrina Kaif are competing for Bollywood's heart-throb Hrithik Roshan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam