»   » ബാഹുബലി രണ്ടാം ഭാഗത്തിനായി ദീപിക പദുകോണ്‍ കാത്തിരിക്കില്ല!!

ബാഹുബലി രണ്ടാം ഭാഗത്തിനായി ദീപിക പദുകോണ്‍ കാത്തിരിക്കില്ല!!

Posted By:
Subscribe to Filmibeat Malayalam


എസ് എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് റാംമോജി ഫിലിം സിറ്റിയിലായാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം മികച്ച രീതിയില്‍ ഒരുക്കാനാണ് സംവിധായകന്‍ രാജമൗലിയുടെ തീരുമാനം.

ഏറെ പ്രത്യേകതകളോടെ ഇറങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം ബോളിവുഡ് താരം ദീപിക പദുകോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നായിരുന്നു ഒടുവില്‍ അറിഞ്ഞത്.

deepika-padukone-011

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദീപിക പദുകോണ്‍ ബാഹുബലിയുടെ ഭാഗമാകുന്നില്ല. ഹോളിവുഡ് ചിത്രമായ ത്രിപ്പിള്‍ എക്‌സിന്റെ മൂന്നാം ഭാഗത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ താരം.

ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ഡി ജെ കരുസോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്‍ ഡീസലാണ് നായകനായി എത്തുന്നത്.

പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണാ ദഗ്ഗുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാഹുബലി രണ്ടാം ഭാഗം 2017ലാണ് റിലീസ് ചെയ്യുന്നത്. 2015 ഡിസംബറില്‍ ചിത്രം റിലീസിനെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് നീണ്ടു പോയത്. അടുത്തിടെ കണ്ണൂരിരിലെ കണ്ണവം വനത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.

-
-
-
-
-
-
-
-
-
English summary
Deepika Padukone not doing 'Baahubali 2'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam