»   » ഈ ലുക്ക് പോര..പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ നിന്ന് ദീപിക പദുകോണ്‍ ഔട്ട്!

ഈ ലുക്ക് പോര..പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ നിന്ന് ദീപിക പദുകോണ്‍ ഔട്ട്!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് ഹോളിവുഡ് പ്രശസ്തിയിലേക്കുയര്‍ന്ന നടിമാരിലൊരാളാണ് ദീപിക പദുകോണ്‍. ത്രിബിള്‍ എക്‌സ് ദ സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെയാണ് നടി ഹോളിവുഡില്‍ തന്റെ സാന്നിദ്യമറിയിച്ചത്.

എന്നാല്‍ അതിനിടയിലാണ് പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ചിത്രത്തില്‍ ദീപിക അഭിനയിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നത് .സിനിമയിലെ ഒരു ലൊക്കേഷന്‍ ചിത്രവും പുറത്തായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കി എന്നാണ് പുതിയ വാര്‍ത്ത..

ബിയോണ്ട് ദി ക്ലൗഡ്‌സ്

ബിയോണ്ട് ദി ക്ലൗഡ്‌സ് എന്നു പേരിട്ട മജീദി ചിത്രത്തില്‍ നിന്നാണ് ദീപികയെ ഒഴിവാക്കിയത്.

മുഖ്യ റോളില്‍ ഷാഹിദ് കപൂര്‍

ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാനാണ് ചിത്രത്തില്‍ മുഖ്യ റോളിലെത്തുന്നത്. ഇഷാന്റെ സഹോദരിയുടെ റോളായിരുന്നു ദീപികയ്ക്ക് ചിത്രത്തില്‍.

തെരുവില്‍ അലയുന്ന സ്ത്രീ

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരോ പകര്‍ത്തിയ ദീപികയുടെ ചിത്രം സോഷ്യല്‍ മീഡീയയില്‍ വൈറലായിരുന്നു. തെരുവില്‍ അലയുന്ന ഒരു സ്ത്രീയുടെ വേഷത്തിലായിരുന്നു ദീപിക.

ദീപികയെ ഒഴിവാക്കിയതായി സംവിധായകന്‍

ചിത്രത്തില്‍ നിന്ന് ദീപികയെ ഒഴിവാക്കിയതായി മജീദി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. ചിത്രത്തില്‍ പുതുമുഖങ്ങള്‍ മതിയെന്ന കാരണത്താലാണ് ദീപികയെ മാറ്റിയതെന്നാണ് മജീദി പറയുന്നത്. എന്നാല്‍ കഥാപാത്രവുമായി ദീപികയുടെ ലുക്ക് യോജിക്കുന്നില്ലെന്ന കാരണത്താല്‍ നടിയെ മാറ്റുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍

ചിത്രീകരണം ഇന്ത്യയില്‍

പൂര്‍ണ്ണമായും ഇന്ത്യയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ബിയോണ്ട് ദി ക്ലൗഡ്‌സ്.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വവഹിക്കുന്നത്. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളിലെത്തും.

English summary
In what will be a major disappointment for all Deepika Padukone fans, it has been confirmed that the actress won’t be a part of acclaimed filmmaker Majid Majidi’s film, Beyond The Clouds. The xXx: Return of Xander Cage actor,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam