»   » സിനിമാ ജീവിതത്തില്‍ സങ്കടം തോന്നിയ കാര്യമേയുള്ളൂ... ഇനി അത് തിരുത്താനും സാധിക്കില്ല

സിനിമാ ജീവിതത്തില്‍ സങ്കടം തോന്നിയ കാര്യമേയുള്ളൂ... ഇനി അത് തിരുത്താനും സാധിക്കില്ല

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ദീപിക പദുകോണ്‍ മനസ്സ് തുറപ്പോള്‍ അറിഞ്ഞോ അറിയാതെയോ പറഞ്ഞ കാര്യമാണിത്. കരിയറില്‍ സങ്കടവും പശ്ചാത്താപവും തോന്നിയിട്ടുള്ള കാര്യം ഒന്ന് മാത്രമാണെന്ന്, അതിനി തിരുത്താനോ തിരിച്ച് കിട്ടാനോ പോകുന്നില്ല.

കരിയറിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യാഷ്ജി( യാഷ് ചോപ്ര)ക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നത്. എന്നാല്‍ അത് മാത്രം സാധിച്ചില്ല. സങ്കടപ്പെട്ടിട്ടോ പശ്ചാത്തപിച്ചിട്ടോ കാര്യമില്ലെന്ന് അറിയാം, തിരിച്ച് കിട്ടില്ല അത്തരത്തില്‍ ഒരവസരം എന്നും അറിയാം. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു, എന്നാണ് ദീപിക പറഞ്ഞത്.

deepika-padukone1

ബോളിവുഡില്‍ ഹിറ്റുകള്‍ സമ്മാനിച്ച വ്യക്തിയാണ് യാഷ് ചോപ്ര. 2012ലാണ് അദ്ദേഹം മരിക്കുന്നത്. ദീപികയും യാഷ്ജിയും ഒന്നിച്ചിരുന്നെങ്കില്‍ ബോളിവുഡിന് എന്നും ഓര്‍ത്തിരിക്കാവുന്ന ചിത്രങ്ങള്‍ സമ്മാനിക്കാന്‍ കഴിയും എന്ന് തീര്‍ച്ചയാണ്.

സജ്ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ദീപിക ഇപ്പോള്‍. ചിത്രത്തില്‍ പത്മാവതിയായാണ് ദീപിക എത്തുന്നത്. പത്മാവതിയ്ക്ക് വേണ്ടി താരം ആവശ്യപ്പെട്ട പ്രതിഫലം ബോളിവുഡില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

English summary
Deepika Speaking to Filmfare about her biggest regret she confessed, “I wish I could have worked with Yashji (Yash Chopra). He was very fond of me and so was I of him.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam