Just In
- 5 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 5 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 6 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 7 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദീപ് വീർ വിവാഹ പാർട്ടി ഗംഭീരമാക്കി ബോളിവുഡ്!! ഗംഭീര സർപ്രൈസ്.. ചിത്രങ്ങൾ കാണൂ
ബോളിവുഡും പ്രേക്ഷകരും അത്രയേറെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ദീപികയുടേയും രൺവീറിന്റേയും. നവംബർ 14, 15 തീയതികളിൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടോയും സാന്നിധ്യത്തിലായിരുന്നു ദീപ്വീർ വിവാഹം നടന്നത്. ബോളിവുഡും ആരാധകരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു താര വിവാഹമായിരുന്നു ഇത്. മറ്റൊരു താരങ്ങളുടേയും വിവാഹത്തിന് ലഭിക്കാത്ത സ്വീകാര്യതയാണ് ദീപ് വീർ വിവാഹത്തിന് ലഭിച്ചത്.
നഗ്നരായി വിവാഹം കഴിക്കും!! പ്രേക്ഷകരെ ഞെട്ടിച്ച് രാഖി സാവന്ത്, ഒപ്പം ദീപ് വീറിന് എട്ടിന്റെ പണിയും
വിവാഹം ഇറ്റലിയിൽ നടന്നെങ്കിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ഗ്രാന്റ് റിസപ്ഷനായിരുന്നു താരങ്ങൾ ഒരിക്കിയത്. ബെംഗ്ലളൂരുവിലും മുംബൈയിലുമായിട്ടായിരുന്നു സൽക്കാര ചടങ്ങുകൾ. ബെംഗളൂരുവിലെ സൽക്കാര ചടങ്ങിനേക്കാലും എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത് മുംബൈലെ പാർട്ടിയായിരുന്നു. ബോളിവുഡ് താരങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ചതായിരുന്നു അത്. ഡിസംബർ 1 ന് മുംബൈലെ ഗ്രാന്റ് ഹായത്ത് ഹോട്ടലിൽവെച്ചായിരുന്നു റിസപ്ഷൻ. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
year end 2018: മുകേഷ്, അലന്‍സിയാര്‍, അര്‍ജുന്‍ !! മീ ടൂവില്‍ കുടുങ്ങിയ മുൻനിര താരങ്ങള്‍, കാണൂ

ബ്ലക്ക് ആന്റ് റെഡ് കോമ്പോ
രൺവീർ-ദീപിക വിവാഹവും തുടർന്നുള്ള റിസപ്ഷനിലും താരങ്ങളുടെ വസ്ത്രധാരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീപികയുടെ വിവാഹ വസ്ത്രം ഇപ്പോഴും ബോളിവുഡിലെ ചർച്ച വിഷയമാണ്. വിവാഹത്തിനു മറ്റുള്ള ചടങ്ങുകൾക്കും ബോളിവുഡ് ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഇവർ ധരിച്ചത്. കൂടാതെ വസ്ത്രത്തിന് അനിയോജ്യമായ ആഭരണങ്ങളും മറ്റൊരു ഹൈലൈറ്റായിരുന്നു. ബോളിവുഡ് സൽക്കാരത്തിന് ചുവന്ന നിറത്തിലുളള ഗൗൺ പോലുള്ല വസ്ത്രമായിരുന്നു ദീപിക ധരിച്ചത്. ചുമപ്പ് വസ്ത്രത്തിൽ താരം വളരെ അധികം സുന്ദരിയുമായിരുന്നു. മംഗൽസൂത്ര മാത്രമാണ് ആഭരണമായി ധരിച്ചത്. രൺവീറാകട്ടെ കറുത്ത നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം.

ആശംസയുമായി എസ് ആർകെ
ഷാരൂഖ് ഖാന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക ബോളിവുഡിൽ എത്തുന്നത്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇതിനു പിന്നാലെ ബോളിവുഡിലെ ഭാഗ്യ ജോഡികളായി ഇവർ മാറുകയും ചെയ്തു. പിന്നീട് ദീപികയും എസ് ആർകെയും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. അന്ന് മുതൽ തുടങ്ങി സൗഹൃദം ഇപ്പോഴു താരങ്ങൾ കാത്ത് സൂക്ഷിക്കുന്നുണ്ട്.

സിൽവറിൽ തിളങ്ങി അനുഷ്ക
രൺവീറിന്റെ അടുത്ത സുഹൃത്താണ് അനുഷ്ക ശർമ. അനുഷ്കയോടൊപ്പമായിരുന്നു രൺവീറിന്റെ ബോളിവുഡ് എൻട്രി. പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹ സൽക്കാരത്തിന് അനുഷ്കയും എത്തിയിരുന്നു.. സിൽവർ കളറിലുള്ള ഔട്ട് ഫിറ്റായിരുന്നു അനുഷ്ക ധരിച്ചിരുന്നത്. വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും താരത്തിനെ കൂടുതൽ മനോഹരിയാക്കിയിരുന്നു.

റാണി മുഖർജി, വദ്യ ബാലൻ, ഐശ്വര്യ റായ്, കരീന
ബോളിവുഡിലെ എവർഗ്രീൻ താരറാണിമാണ് റാണി മുഖർജി, വദ്യ ബാലൻ, ഐശ്വര്യ റായ്, കരീന. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകർക്ക് ഇന്നും ഇവർ പ്രിയ താരങ്ങളാണ്. കറുത്ത വസ്ത്രമണിഞ്ഞാണ് റാണി മുഖർജിയും വിദ്യ ബാലനും പാർട്ടിക്കെത്തിയത്. ഭർത്താവ് സിദ്ധാർഥ് റോയി കപൂറിനോടൊപ്പമായിരുന്നു വിദ്യ എത്തിയത്. വെള്ള നിറത്തിലുള്ള ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. ആഷിനെ കൂടാതെ അമിതാഭ് ഭച്ചൻ, ജയ ബച്ചൻ, മകൾ ശ്വേതയും പാർട്ടിയിൽ പങ്കെടുത്തിരുന്നു.

കുടുംബസമേധം സെയ്ഫ്
വിരുന്നിന് പങ്കെടുക്കാൻ നടൻ സെയ്ഫ് അലിഖാൻ കുടുംബ സമേധമായിരുന്നു എത്തിയത്. മകൾ സാറാ ഖാനും ഭാര്യ കരീനയും ഒപ്പമുണ്ടായിരുന്നു. രൺവീറിന്റെ ഏറ്റവും പുതിയ ചിത്രമായ സിംബയിലെ നായികയാണ് സാറ. അതുപോലെ അതിഥ റാവൂ ഹൈദരാലിയു റിസപ്ഷനിൽ എല്ലാവരേയും ആകർഷിച്ചു. പദ്മവതി എന്ന ചത്രത്തിൽ രൺവീറിന്റെ ജോഡിയായി അതിഥി എത്തിയിരുന്നു

സച്ചിനും കുടുംബവും
സച്ചിനും , ധോണിയും കുടുംബസമേധമായിരുന്നു വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്. ഭാര്യയും മകനും സച്ചിനോടൊപ്പം ഉണ്ടായിരുന്നു. കൂടാതെ മുകേഷ് അംബാനി ഭാര്യയ്ക്കും മക്കൾക്കൊപ്പമായിരുന്നു പാർട്ടിയ്ക്കായി എത്തിയിരുന്നത്

സാരിയിൽ തിളങ്ങിയ താരങ്ങൾ
പാർട്ടിയിൽ സാരിയിൽ തിളങ്ങി നിന്ന താരങ്ങളായിരുന്നു കത്രീനയും ജാക്ലീനും ഗോൾഡൻ നിറത്തിലുളള സാരിയായിരുന്നു ഇരുവരും ധരിച്ചിരുന്നത്. കത്രീനയ്ക്ക് വിവാഹ സൽക്കാരത്തിന് ക്ഷണമുണ്ടാകുമോ എന്ന് ബോളിവുഡ് ഗോസിപ്പ് കോളങ്ങൾ ഉറ്റു നോക്കുന്ന സംഗതിയായിരുന്നു. നടിമാർ തമ്മിലുളള പേര് ബോളിവുഡിൽ പാട്ടാണ്.

അർജുൻ കപൂറും ഫാമിലിയും
രൺവീറിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അർജുൻ കപൂർ. അർജുനും കുടുംബവും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അച്ഛൻ ബോണി കപൂറും സഹോദരിമാരായ അൻഷുലിയും, ജാൻവിയും ഖുഷിയും താരത്തിനോടൊപ്പം എത്തിയിരുന്നു. കൂടാതെ നടി മലൈകയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. അടുത്തത് ബോളിവുഡ് ഉറ്റ് നോക്കുന്നത് ഇവരുടെ വിവാഹത്തിനാണ്.