»   » തന്നേയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു , അതും 14ാം വയസിൽ, വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

തന്നേയും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു , അതും 14ാം വയസിൽ, വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

Posted By:
Subscribe to Filmibeat Malayalam

പദ്മാവദ് ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അകപ്പെട്ട താരമാണ് ദിപിക പദുകോൺ. ചിത്രവുമായി ബന്ധപ്പെട്ട് താരം നിരവധി ഭീഷണികളാണ് കേട്ടുവന്നിരുന്നത്. മൂക്ക് ചെത്തുമെന്നുൾപ്പെടെ തലയ്ക്ക് രണ്ട് കോടി രൂപവരെ വിലയിട്ടിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൾ തന്നെ അവ്പം പോലും ഭയപ്പെടുത്തിയിരുന്നില്ല. ഇന്ത്യ ടു ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ പദ്മാവദ് വിഷയം തന്നേയും തന്റെ കുടുംബത്തേയും ഒരു തരത്തിലും ബാധിച്ചിരുന്നില്ലെന്നും ദീപിക കൂട്ടിച്ചേർത്തു.

boolywood

ഷക്കീല വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രവുമായി ബന്ധപ്പെട്ട് തനിയ്ക്കു നേരെ ശക്തമായ വെല്ലുവിളിയും ഭീഷണിയും ഉയർന്നിരുന്നതായും താരം പറഞ്ഞു. ഇതിനേക്കാലും ഭീകരമായ സംഭവം തന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

14 ാം വയസിൽ അക്രമം

പതിനാലാം വയസിൽ തനിക്കു നേരെ നടന്ന ആക്രമണം താരം തുറന്നു പറഞ്ഞു. അന്ന് തനിയ്ക്ക് ധൈര്യവും പിന്തുണയും തന്നത് തന്റെ മാതാപിതാക്കളായിരുന്നു. ചെറുപ്പം മുതലെ ധൈര്യമുളള പെൺകുട്ടിയായിട്ടാണ് തന്നെ വളർത്തിയതെന്നും ദീപിക കൂട്ടിച്ചേർത്തു.

തട്ടികൊണ്ടുപോയി

തനിയ്ക്ക് അന്ന് 14,15, വയസ് മാത്രമേ പ്രായം വരുകയുള്ളു. താൻ വീട്ടുകാർക്കൊപ്പം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം മടങ്ങി വരുകയായിരുന്നു. അച്ഛനും അനിയത്തിനും അൽപം മുന്നിലായാണ് നടക്കുന്നത്. തൊട്ടു പിന്നാലായാണ് അമ്മയും ഞാനും നടന്നു വന്നത്. പെട്ടെന്ന് ആരോ തന്നെ പിറകിൽ പിടിച്ചു വലിക്കുന്നതായി തോന്നിയെന്നും ദീപിക പറഞ്ഞു. അന്ന് അയാളെ കൈയോടെ പിടികൂടുകയും ചെയ്തു.

മർദിച്ചു

14, 15 വയസുമാത്രമേ പ്രായമുള്ളുവെങ്കിലും തനിയ്ക്ക് നല്ല ഉയരം ഉണ്ടായിരുന്നതായി താരം പറഞ്ഞു. അന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു. കോളറിൽ കുത്തി പിടിച്ച് മർദിച്ചുവെന്നും ദീപിക പറഞ്ഞു. ബാഡ്മിന്റണ്‍ പരിശീലിക്കുന്നതിനാല്‍ കയ്യിക്ക് നല്ല ബലവും ഉണ്ടായിരുന്നുവെന്നും ദീപിക കൂട്ടിച്ചേർത്തു.

അച്ഛനും അമ്മയ്ക്കും അഭിമാനം

അന്നത്തെ സംഭവത്തിൽ തന്റെ മാതാപിതാക്കൾ ഭയപ്പെട്ടിരുന്നില്ലെന്നും ദീപിക പറഞ്ഞു. എന്നെ കുറിച്ചോർത്തു അബിമാനിക്കുക മാത്രമാണ് ചെയ്തിരുന്നത്. ചെറു പ്രായത്തിൽ താൻ അങ്ങനെ പൊരുമാറിയതിനെ കുറിച്ചോർത്തു അഭിമാനിക്കുക മാത്രമാണ് അവർ ചെയ്തിരുന്നതെന്നും താരം പറ‍ഞ്ഞു.

English summary
Deepika Padukone reveals an incident from her teenage days: I slapped him and walked away

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam