twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പീകു'വിന്റെ അഞ്ച് വര്‍ഷങ്ങള്‍! ഇര്‍ഫാന്‍ ഖാനൊപ്പമുളള ചിത്രവുമായി ദീപിക പദുകോണ്‍

    By Prashant V R
    |

    ബോളിവുഡ് താരം ദീപിക പദുകോണിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് പീകു. ദീപികയ്‌ക്കൊപ്പം അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനും അമിതാഭ് ബച്ചനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ഷൂജിത്ത് സര്‍ക്കാരാണ് സിനിമ സംവിധാനം ചെയ്തിരുന്നത്. പീകുവിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഇര്‍ഫാന്‍ ഖാനെക്കുറിച്ച് ദീപികയുടെതായി വന്ന പുതിയ കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദീപിക എത്തിയത്.

    piku

    നടി പങ്കുവെച്ച ചിത്രത്തില്‍ ദീപികയ്ക്കും സംവിധായകനുമൊപ്പം ഇര്‍ഫാന്‍ ഖാനുമുണ്ട്. പീകു സിനിമയിലെ ലംഹേ ഗുസര്‍ ഗയേ എന്ന പാട്ടിന്റെ വരികളാണ് ചിത്രത്തിന് താഴെയുളള അടിക്കുറിപ്പിലുളളത്. ഇതിന്റെ അവസാനം ഇര്‍ഫാന്‍ ഖാന് അനുശോചനവും അറിയിക്കുന്നു ദീപിക. പീകു, റാണ, ഭാസ്‌കര്‍ എന്നീ ഹാഷ്ടാഗുകളോടെയാണ് ദീപിക തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിക്കുന്നത്.

    എല്ലാരേം പോലാണോ ബാലേട്ടന്‍? കല്പനയുടെ യുഡിസിയായി റിമി ടോമി! വൈറല്‍ വീഡിയോഎല്ലാരേം പോലാണോ ബാലേട്ടന്‍? കല്പനയുടെ യുഡിസിയായി റിമി ടോമി! വൈറല്‍ വീഡിയോ

    പീകുവില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയത് ദീപിക തന്നെയായിരുന്നു. ഒരു കാബ് കമ്പനിയുടെ ഉടമയായ റാണ ചൗധരിയായിട്ടാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ എത്തിയിരുന്നത്. ദീപികയുടെ അച്ഛന്‍ ഭാസ്‌കറായി അമിതാഭ് ബച്ചനും ചിത്രത്തില്‍ വേഷമിട്ടു. പീകുവിന്റെയും അച്ഛന്റെയും ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ആവശ്യങ്ങളും തുടങ്ങി അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു കാബ് കമ്പനി ഉടമയുടെയും കഥയാണ് സിനിമയില്‍ പറഞ്ഞത്.

    ലോക് ഡൗണ്‍ എന്ന് തീരും? അച്ഛന്‍ ഇന്ന് വരുമോ! അല്ലിയുടെ ചോദ്യങ്ങളെക്കുറിച്ച് സുപ്രിയലോക് ഡൗണ്‍ എന്ന് തീരും? അച്ഛന്‍ ഇന്ന് വരുമോ! അല്ലിയുടെ ചോദ്യങ്ങളെക്കുറിച്ച് സുപ്രിയ

    മൂന്ന് ദേശീയ അവാര്‍ഡുകളാണ് പീകു സ്വന്തമാക്കിയിരുന്നത്. 2015 മേയ് ഏട്ടിനായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. പീകുവിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം അമിതാഭ് ബച്ചന് ലഭിച്ചിരുന്നു. കൂടാതെ സിനിമയിലെ പ്രകടനത്തിന് ഇര്‍ഫാന്‍ ഖാനും ദീപികയ്ക്കും നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. സിനിമയിലെ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. പ്രമേയപരമായും താരങ്ങളുടെ പ്രകടനംകൊണ്ടുമാണ് പീകു വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.

    പ്രൊഫസറായി വിജയ്, ബെര്‍ലിനായി ഷാരൂഖ്! മണീ ഹീസ്റ്റിന്റെ ഇന്ത്യന്‍ കാസ്റ്റിംഗുമായി സംവിധായകന്‍പ്രൊഫസറായി വിജയ്, ബെര്‍ലിനായി ഷാരൂഖ്! മണീ ഹീസ്റ്റിന്റെ ഇന്ത്യന്‍ കാസ്റ്റിംഗുമായി സംവിധായകന്‍

    English summary
    deepika padukone's heartfelt note about irrfan khan as Piku completes 5 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X