»   » മിനിസ്‌കേര്‍ട്ടും ബിക്കിനിയുമൊന്നുമല്ല ദീപിക പദുകോണിന്റെ അടുത്ത ചിത്രത്തിലെ ലുക്ക് കണ്ടാല്‍ ഞെട്ടും

മിനിസ്‌കേര്‍ട്ടും ബിക്കിനിയുമൊന്നുമല്ല ദീപിക പദുകോണിന്റെ അടുത്ത ചിത്രത്തിലെ ലുക്ക് കണ്ടാല്‍ ഞെട്ടും

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഒന്നാം നിരയിലുള്ള നടിമാരിലൊരാളാണ് ദീപിക പദുകോണ്‍. ബോളിവുഡില്‍ മാത്രമല്ല ത്രിബിള്‍ എക്‌സ് -ദ സാന്‍ഡര്‍ കേജ് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് പ്രേക്ഷകര്‍ക്കും പരിചിതയാവാന്‍ പോവുകയാണ് ദീപിക.

മുംബൈയിലെ ധോബി ഘട്ടില്‍ വ്യത്യസ്തമായ ലുക്കില്‍ ദീപികയെ കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഇറാനിയന്‍ സിനിമയ്ക്കു വേണ്ടിയാണ് ദീപികയുടെ പുതിയ മേക്കോവര്‍. ചിത്രീകരണത്തിനിടെ ദീപികയുടെ ലീക്കായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡീയില്‍ വൈറലായിരിക്കുകയാണ്.

ഇറാനിയന്‍ സംവിധായകന്റെ ചിത്രം

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ദീപിക പുതിയ മേക്കോവറിലെത്തുന്നത്

തെരുവു പെണ്‍കുട്ടിയായി ദീപിക

തെരുവു പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ ദീപികയുടെ വേഷം. ദീപിക ഇതുവരെ ചെയ്തതില്‍ വച്ച് വ്യത്യസ്ത റോളായിരിക്കും ഇതില്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മജീദിയൊരുക്കുന്ന ചിത്രമാണിത്. ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, ബരാന്‍, കളര്‍ ഓഫ് പാരഡൈസ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകനാണ് മജീദി.

റിലീസ് 2017 ല്‍

2017 ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിങ് രാജസ്ഥാന്‍,ഉത്തര്‍ പ്രദേശ്,ദില്ലി ,കശ്മീര്‍, മുംബൈ എന്നിവിടങ്ങളിലായി നടക്കും.

ഹോളിവുഡ് റീലീസ്

ദീപിക പദുകോണിന്റെ ഹോളിവുഡ് ചിത്രം ത്രിബിള്‍ എക്‌സ് -ദ സാന്‍ഡര്‍ കേജിന്റെ റീലീസിനായി കാത്തിരിക്കുകയാണ് താരം. ചിത്രം റീലീസാവുന്നതോടെ ദീപികയെന്ന ഇന്ത്യന്‍ നടിയെ ലോകമറിയും എന്നാണ് ചിത്രത്തിലെ മുഖ്യ താരം വിന്‍ ഡീസല്‍ മാധ്യമപ്രവര്‍ത്തകരോട് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതി എന്ന ചിത്രത്തിലും മുഖ്യറോളിലെത്തുന്നത് ദീപികയാണ്.

ദീപിക പദുകോണിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Dear Deepika Padukone, do you have any idea that you just gave your fans a mini heart attack? Social media is inundated with the leaked pictures of Deepika from the sets of her upcoming film with Iranian film-maker Majid Majidi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam