»   » ദില്‍വാലെ ടീമിന് അഭിനന്ദനവുമായി ദീപിക പദുക്കോണ്‍

ദില്‍വാലെ ടീമിന് അഭിനന്ദനവുമായി ദീപിക പദുക്കോണ്‍

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാനും ദീപിക പദുക്കോണും ജോഡികളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചെന്നൈ എക്‌സ്പ്രസ്സ്. ഇപ്പോഴിതാ ഷാരൂഖിന്റെയും ദീപിക പദുക്കോണിന്റെയും രണ്ട് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ മത്സരിക്കുന്നത്. ഷാരൂഖിന്റെ ദില്‍വാലെയും ദീപിക് പദുക്കോണും റണ്‍വീര്‍ സിങും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബജിറാവോ മസ്താനിയും.

മുമ്പ് ദീപികയുടെ ബജിറാവു മസ്താനിയുടെ റിലീസ് ഷാരൂഖിന്റെ ദില്‍വാലെയ്ക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഷാരൂഖുമായുള്ള ചെറിയ പിണക്കം ദീപികയെ ചൊടിപ്പിക്കുകെയും ദില്‍വാലയ്‌ക്കൊപ്പം തന്നെ ബജിറാവു മസ്താനി പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ദീപിക ആ വാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.

deepika-padukone

ചെന്നൈ എക്‌സപ്രസ്സ്, ഹാപ്പി ന്യൂയര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കാന്‍ കഴിയാത്തതിന്റെ സങ്കടമാണ് തനിയ്ക്കുള്ളത്. ഷാരൂഖിനോടുള്ള ദേഷ്യം കൊണ്ടല്ല ദില്‍വാലയ്‌ക്കൊപ്പം ബാജിറാവു പുറത്തിറങ്ങുന്നതെന്നും ദീപിക പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് പേരുടെ ചിത്രങ്ങളും ബോക്‌സ് തിയേറ്ററുകളില്‍ തകര്‍ക്കുകയാണ്. ഷാരൂഖിന്റെ ദില്‍വാലെ പുറത്തിറങ്ങി ആദ്യ ദിവസം കൊണ്ട് 21 കോടി ബോക്‌സ് ഓഫീസ് കളക്ഷനാണ് നേടിയെടുത്തത്.

ഇപ്പോഴിതാ ദീപിക പദുക്കോണ്‍ ദില്‍വാലെ ടീമിന് അഭിന്ദനവുമായി എത്തിയിരിക്കുന്നു. ദീപിക പദുക്കോണ്‍ ട്വിറ്ററിലൂടെയാണ് ഷാരൂഖിനും സംഘത്തിനും ആശംസകള്‍ അറിയിച്ചത്. അതോടു കൂടി ഷാരൂഖും ദീപിക പദുക്കോണും തമ്മിലുള്ള പിണക്കങ്ങളൊന്നുമില്ല എന്നുള്ള തെളിവ് കൂടിയായിരുന്നു ഇത്. 12 കോടിയാണ് ബജിറാവു മസ്താനിയുടെ ആദ്യ ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

English summary
Deepika Padukone sends warm wishes to Dilwale team.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam