»   » തന്റെ ആദ്യ ചുംബനത്തെ കുറിച്ച് നടി !!

തന്റെ ആദ്യ ചുംബനത്തെ കുറിച്ച് നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. പല ചിത്രങ്ങളിലും ദീപിക ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തത്. ബാഡ്മിന്റണ്‍ താരമായിരുന്ന പ്രകാശ് പദുകോണിന്റെ മകളായ ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ലഫങ്‌ഗേ പരിന്ദ, ഹൗസ്ഫുള്‍, കോക്ക്‌ടെയില്‍, ചെന്നൈ എക്‌സ്പ്രസ്സ് തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ ദീപികയക്കു കഴിഞ്ഞു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ ചൂംബനത്തെ കുറിച്ചും തന്റെ മനസ്സിലുളള പുരുഷ സങ്കല്‍പ്പത്തെ കുറിച്ചു മെല്ലാം നടി പങ്കു വെച്ചത്. സുഹൃത്തുക്കളെ സെറ്റിലും അല്ലാതെയും കാണുമ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കാറുണ്ടെന്നും നടി പറയുന്നു...

അനുഷ്‌ക്കക്കൊപ്പം

ഒരു ചിത്രത്തിന്റെ സെറ്റില്‍ ദീപിക അനുഷ്‌ക്ക ശര്‍മ്മയുടെ കവിളില്‍ ഉമ്മവക്കുന്നു. അനുഷ്‌ക്കയുമായി നല്ല സൗഹൃദത്തിലാണെന്ന് ദീപിക മുന്‍പ് വ്യക്തമാക്കിയിരുന്നു

ആലിയ ഭട്ട്

ദീപികയുടെ മറ്റൊരു സുഹൃത്തും നടിയുമായ ആലിയ ഭട്ടിന്റെ കവിളിലും ദീപികയുടെ ചുംബനം. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകള്‍ കൂടിയാണ് ആലിയ ഭട്ട്

യാസ്മിനൊപ്പം

സെലിബ്രിറ്റി ട്രെയ്‌നര്‍ യാസ്മിനൊപ്പം ദീപിക. ഹംഗറിയിലെ ബൂഡാപെസ്റ്റിലെ ചിത്രീകരണത്തിനിടെയാണ് ദീപിക യാസ്മിനു കവിളില്‍ ഉമ്മ നല്‍കിയത്.

രണ്‍വീറും ദീപികയും

ദീപിക കാമുകന്‍ രണ്‍വീര്‍ സിങിന്റെ കവിളില്‍ ചുംബിക്കുന്നു.

സഞ്ജയ് ലീല ബന്‍സാലി

സംവിധായന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ കവിളില്‍ ദീപികയുടെ ചൂംബനം. ബന്‍സാലിയുടെ പദ്മാവതി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണിപ്പോള്‍ ദീപിക..

ദീപികയുടെ ഹോളിവുഡ് ചിത്രം

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം ദ റിട്ടേണ്‍ ഓഫ് ദ എക്‌സാന്‍ഡര്‍ കേജ് അടുത്ത വര്‍ഷം പുറത്തിറങ്ങും.

സങ്കല്‍പ്പ പുരുഷന്‍

നല്ല ഉയരമുണ്ടായിരിക്കണം, തമാശ ആസ്വദിക്കുന്ന ആളായിരിക്കണം, അതിലുപരി നല്ല മനുഷ്യനാവണം എന്നായിരുന്നു തന്റെ സങ്കല്‍പ്പ പുരുഷനെ കുറിച്ചു ചോദിച്ചപ്പോള്‍ ദീപിക പറഞ്ഞത്. താന്‍ ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ ബ്രാഡ്‌ലി കൂപ്പറിന്റെ വലിയ ആരാധികയാണെന്നും ദീപിക പറയുന്നു

ആദ്യ ചുംബനം

ആദ്യ ചുംബനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ മറ്റാരുമല്ല തന്റെ ഡാഡിയും മമ്മിയുമാണ് തനിക്ക് ആദ്യ മുത്തം നല്‍കിയതെന്നായിരുന്നു ദീപികയുടെ മറുപടി.

ദീപികയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ...

English summary
Deepika Padukone has opened up about quite a lot of things like her first kiss, her ideal man and her celebrity crush in an kiss,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam