»   »  ദീപികയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? താരം തന്നെ വെളിപ്പെടുത്തുന്നു, അവതാരക ഉൾപ്പെടെ ഞെട്ടി

ദീപികയുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? താരം തന്നെ വെളിപ്പെടുത്തുന്നു, അവതാരക ഉൾപ്പെടെ ഞെട്ടി

Posted By:
Subscribe to Filmibeat Malayalam

ഏറെ വിവാദം സൃഷ്ടിച്ച ഒരു ചിത്രമാണ് സഞ്ജയ് ലീല ബൻസാലിയായുടെ പദ്മാവദ്. ദീപിക പദുകോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ പദ്മാവദിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ താരങ്ങൾ മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.

padmavath

അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ചില്ല, ഞാൻ ആകെ ഞെട്ടി , രജനികാന്തിനെ കുറിച്ച് അനുഷ്ക പറഞ്ഞത്

വളരെ വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തിൽ താരങ്ങൾക്കുള്ളത്. ഇത്തരത്തിലുള്ള വേഷ രൂപ പകർച്ചയ്ക്ക് ഇവർ നന്നായി പണിപ്പെട്ടിട്ടുണ്ടെന്ന് തീർച്ചയാണ്. എന്നാൽ ചിത്രത്തിന് താരങ്ങൾ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? ദേശീയ മാധ്യമത്തിനും നൽകിയ അഭിമുഖത്തിലാണ് പ്രതിഫലത്തിനെ കുറിച്ച് ദീപിക വെളിപ്പെടുത്തിയത്.

ലാലേട്ടനും തലയും മാത്രമല്ല തൃഷയ്ക്ക് പ്രിയപ്പെട്ടത്! ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി

അവതാരകയുടെ ചോദ്യം

പദ്മാവദ് എന്ന ചിത്രത്തോടെ ബോളിവുഡിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി ദീപിക മാറി. ചിത്രത്തിൽ മറ്റു താരങ്ങളെക്കാലും കൂടുതൽ പ്രതിഫലം വാങ്ങിയത് ദീപികയാണെന്നാണ് ബോളിനുഡിൽ നിന്നുള്ള വിവിരം. ഇത് വാസ്തവമാണോ എന്നായിരുന്നു അവതാരകയുടെ ചോദ്യം.

ഒറ്റവാക്കിൽ ഉത്തരം

അതെ എന്നായിരുന്നു താരത്തിൽ മറുപടി. തന്റെ കൂടെ അഭിനയിച്ച മറ്റു താരങ്ങളെ താരതമ്യം ചെയ്യുകയല്ല. ഇതിന്റെ അർഥം താൻ മറ്റുള്ളവരേക്കാലും കൂടുതൽ പ്രതിഫലം അർഹിക്കുന്നുവെന്നുമല്ലെന്നും ദീപിക പറഞ്ഞു. തനിയ്ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് ധാരണയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത്രയും തുക കൈപ്പറ്റുന്നതെന്നും ദീപിക കൂട്ടിച്ചേർത്തു.

നീരസമുണ്ടോ

കൂടുതൽ പ്രതിഫലം വാങ്ങിയതു കൊണ്ട് കൂടെ അഭിനയിച്ച മറ്റു പുരുഷ താരങ്ങൾ നീരസമുണ്ടോയെന്ന ചോദ്യത്തിനും ദീപിക ഉഗ്രൻ മറുപടിയാണ് കൊടുത്തത്. തനിയ്ക്ക് അറിയില്ലെന്നായിരുന്നു മറുപടി. തനിയ്ക്ക് കിട്ടുന്ന പ്രതിഫലത്തിൽ താൻ തൃപ്തയാണ്. ബാക്കി കാര്യങ്ങളെ കുറിച്ചു തനിയ്ക്ക് അറിയില്ലെന്നും താരം കൂട്ടിച്ചേർത്തു.

പ്രതിഫലം

പദ്മാവദിന് ദീപിക 13 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് ബോളിവുഡിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ കേന്ദ്ര നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാഹിദ് കപൂറും, രൺവീർ സിങും കൈപ്പറ്റിയത് 10 കോടി രൂപയാണത്രേ.

English summary
Deepika Padukone took off her earrings when Neha Dhupia asked about her Padmaavat fee

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam