»   » ഒരു വെടിക്ക് രണ്ടു പക്ഷി, ദീപികയുടെ ഐറ്റം സോങ്ങിന് വേണ്ടിയുള്ള കഷ്ടപാട് എന്തിനായിരുന്നെന്ന് അറിയമോ ?

ഒരു വെടിക്ക് രണ്ടു പക്ഷി, ദീപികയുടെ ഐറ്റം സോങ്ങിന് വേണ്ടിയുള്ള കഷ്ടപാട് എന്തിനായിരുന്നെന്ന് അറിയമോ ?

Posted By:
Subscribe to Filmibeat Malayalam

പിടിച്ചു നില്‍പ്പിനു വേണ്ടി കഷ്ടപാടുകള്‍ സഹിക്കേണ്ടി വരിക സര്‍വ്വ സാധാരണമാണ്. അതാണിപ്പോ ദീപിക പദുക്കോണിന്റെയും അവസ്ഥ. റബ്ത എന്ന പുതിയ സിനിമയില്‍ താരം ഐറ്റം സോങ്ങുമായി ഞെട്ടിച്ചിരിക്കുയായിരുന്നു. എന്നാല്‍ അതിന് വേണ്ടി നടത്തിയ കഷ്ടപാടുകള്‍ എന്തൊക്കെയാണെന്ന് അറിയണോ ?

ഒരു പാട്ട് സീനില്‍ അഭിനയിക്കുന്നതിനായി ദീപിക യാത്ര ചെയ്തത് 22 മണിക്കൂറായിരുന്നു. അതിനിടെ മൂന്നു വിമാനങ്ങള്‍ മാറി കയറേണ്ടിയും വന്നിരുന്നു. ഇത്തരം ത്യാഗങ്ങള്‍ സഹിക്കുന്നതിന് പിന്നില്‍ വേറെയും കാരണങ്ങള്‍ ഉണ്ടായിരുന്നു.

റബ്തയില്‍ ഐറ്റം സോങ്ങില്‍

റബ്ത എന്ന പുതിയ സിനിമയിലാണ് ദീപിക ഐറ്റം സോങ്ങുമായി എത്തിയത്. സിനിമയുടെ ടൈറ്റില്‍ സോങ്ങാണിത്. ചടുലമായ നൃത്തരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ്.

സുഹൃത്തിന്റെ ക്ഷണത്തില്‍ റബ്തയിലേക്ക്

ദീപികയുടെ അടുത്ത സുഹൃത്തായ ദിനേഷ് വിജയന്റെ ക്ഷണത്തിലാണ് നടി സിനിമയിലെക്കെത്തിയത്. മുമ്പ് ലൗ ആജ് കല്‍, കോക്ടെയില്‍ എന്നിവയില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നും ആ സൗഹൃദം തുടരുകയായിരുന്നു.

ദിനേഷിന്റെ ആവശ്യം നിരസിക്കാതെ

ദിനേഷ് ദിപീകയോട് സിനിമയിലെ ഗാനരംഗത്ത് അഭിനയിക്കാമോ എന്ന ചോദ്യത്തിന് താരം അതേ എന്നു തന്നെ പറയുകയായിരുന്നു. അതിലുടെ സുഹൃത്തിനെ സഹായിക്കാനും നന്നായി പാട്ടു രംഗത്തില്‍ അഭിനയിച്ച് പേരെടുക്കാനും ദീപിക്ക് കഴിഞ്ഞിരുന്നു.

സുഹൃത്തുക്കള്‍ക്കായി എന്തിനും തയ്യാര്‍

സൗഹൃദങ്ങള്‍ക്ക് ദീപിക വലിയ പ്രധാന്യം നല്‍കാറുണ്ട് അതിനാല്‍ താരം കൂട്ടുകാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടി കാണിക്കാറുമില്ല. അതാണ് ദിനേഷിന്റെ ആവശ്യവും നിരസിക്കാത്തതിന് പിന്നില്‍.

ഒരു രാത്രി കൊണ്ട് ചിത്രീകരണം

ദീപിക അഭിനയിച്ച ഗാനരംഗം ഒറ്റ് ദിവസം കൊണ്ട് തന്നെ ചിത്രീകരിക്കുകയായിരുന്നു. കറുത്ത വേഷത്തില്‍ സുന്ദരിയായിട്ടാണ് ദീപികയുടെ ഗാനം രംഗം.

പ്രധാന താരങ്ങള്‍

സുശാന്ത് സിംഗ് രജ്പുതും കൃതി സനോനുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിക്കുന്നത്. ദിനേഷ് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ വര്‍ഷം ജൂണിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്.

English summary
Deepika Padukone Travelled For 22 Hours And Changed 3 Flights For The Raabta Song!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam