»   » ഷാരുഖിനെതിരെയുള്ള ദീപികയുടെ പുതിയ ട്വീറ്റ് എന്തിന് വേണ്ടി?

ഷാരുഖിനെതിരെയുള്ള ദീപികയുടെ പുതിയ ട്വീറ്റ് എന്തിന് വേണ്ടി?

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദീപിക പദുക്കോണിന്റെ പുതിയ നിലപാട് ഒട്ടും ശരിയായില്ലന്ന് തന്നെയാണ് ആരധകര്‍ക്കിടയില്‍ പരക്കെയുള്ള സംസാരം. ദീപികയെ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൊണ്ടുവന്നത് ഷാരൂഖാണ്. കൂടാതെ ഷാരൂഖിന്റെ വമ്പന്‍ ഹിറ്റ് ചിത്രങ്ങളായ ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂയര്‍ എന്നി സിനിമകളിലും ദീപികയായിരുന്നു നായികയായി എത്തിയത്. എന്നാലിപ്പോള്‍ ഷാരുഖിനെതിരേ പുതിയ വെല്ലുവിളിയുമായി ദീപിക എത്തിയിരിക്കുന്നു.

ദീപിക നായികയായി എത്തുന്ന ബജിറാവു മസ്താനിയുടെ റിലീസ്, ഷാരുഖാന്റെ ദില്‍വാലെ എന്ന ചിത്രത്തിന് വേണ്ടി മാറ്റി വെയ്ക്കുമെന്നായിരുന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുക്കൊണ്ട് ബന്‍സാലി എന്ന ചിത്രം, ഷാരൂഖാന്റെ ദില്‍വാല പുറത്തിറങ്ങുന്ന ദിവസം തന്നെ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്ത.

sharukh-deepika

ഇതിനെല്ലാം പുറമേ ദീപിക പദുക്കണ്‍ തന്റെ ട്വിറ്ററിലൂടെ ഷാരൂഖിന്റെ ദില്‍വാലയ്ക്ക് എതിരേ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്യുകെയും ചെയ്തു. ഇത് ഇപ്പോള്‍ ഷാരൂഖിനെ കൂടുതല്‍ ചൊടിപ്പിച്ചിരക്കുകയാണ്.

ഖാന്റെ ആരാധകര്‍ ഇടയിലും, ഈ വാര്‍ത്ത വലിയ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ദീപികയുടെ ഈ നിലാപാട് ഒട്ടും ശരിയായില്ലന്ന് തന്നെയാണ് പരക്കെയുള്ള സംസാരം. എന്തായാലും തെറ്റ് മനസിലാക്കി ദീപിക തന്റെ ട്വീറ്റ് പിന്നീട് പിന്‍വലിച്ചുവെന്നാണ് ഇപ്പോള്‍ അറിയുന്നത്.

English summary
Actress Deepika Padukone, who debuted opposite superstar Shah Rukh Khan in “Om Shanti Om”,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam