»   » വിന്‍ ഡീസലിന്റെ ഹിന്ദി കൊള്ളാം! ദീപികയോടൊത്ത് ദീപാവലി ആശംസകളുമായി നടന്‍, വീഡിയോ കാണൂ..

വിന്‍ ഡീസലിന്റെ ഹിന്ദി കൊള്ളാം! ദീപികയോടൊത്ത് ദീപാവലി ആശംസകളുമായി നടന്‍, വീഡിയോ കാണൂ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡ് നടന്‍ വിന്‍ ഡീസലും ബോളിവുഡ് നടി ദീപിക പദുകോണും ഇന്ന് വാര്‍ത്തയിലെ താരങ്ങളാണ്. നടന്‍ ദീപികയെ കുറിച്ച് പ്രമുഖ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതും നടിയോടുളള ഇഷ്ടം വെളിപ്പെടുത്തിയതുമെല്ലാം വാര്‍ത്തയായിരുന്നു.

ഇരുവരും ചേര്‍ന്ന് ദീപാവലി ആശംസിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതില്‍ ദീപികയോടൊപ്പം ഹിന്ദിയിലാണ് വിന്‍ ഡീസല്‍ ദീപാവലി ആശംസകള്‍ അറിയിക്കുന്നത്. കറുത്ത ഗൗണ്‍ അണിഞ്ഞ് വളരെ മനോഹരമായാണ് ദീപിക എത്തിയിരിക്കുന്നത്. ചുവപ്പില്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള സ്യൂട്ടാണ് വിന്‍ ഡീസലിന്റെ വേഷം.

Read more: ഇന്ത്യാ -പാക് യുദ്ധവുമായി മോഹന്‍ലാല്‍- മേജര്‍ രവി കൂട്ടുകെട്ട് വീണ്ടും!

28-1477638049-deepika3

ഇരുവരും ഒന്നിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം എക്‌സ് എക്‌സ് എക്‌സ് -റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്  അടുത്ത വര്‍ഷം ആദ്യം തിയറററുകളിലെത്തും. ചിത്രം റിലീസാവുന്നതോടെ ദീപികയെ ലോകമറിയും എന്നാണ് വിന്‍ ഡീസല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

English summary
Deepika Padukone & Vin Diesel wish everyone a ‘Happy Diwali’ & the video is the cutest thing you’d ever see.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam