»   » ദീപിക പദുകോണും സോനാക്ഷിയുമെല്ലാം മുടങ്ങാതെ റേഷന്‍ വാങ്ങുന്നവര്‍ !!

ദീപിക പദുകോണും സോനാക്ഷിയുമെല്ലാം മുടങ്ങാതെ റേഷന്‍ വാങ്ങുന്നവര്‍ !!

Posted By: pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരാണ് സോനാക്ഷിസിന്‍ഹയും ദീപിക പദുകോണും. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ പത്താമതാണ് ദീപികയുടെ സ്ഥാനം. ഈ താരങ്ങള്‍  ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നിന്ന് സബ്‌സിഡിയോടെ പ്രതിമാസം റേഷന്‍ വാങ്ങുന്നവരാണത്രേ..

യുപിയിലെ ഖെയ്മാഗഞ്ച് താലൂക്കിലെ സഹാബ് ഗഞ്ച് ഗ്രാമത്തിലെ റേഷന്‍ കടയില്‍ നിന്നാണ് കോടീശ്വരികളായ താരങ്ങള്‍ റേഷന്‍ വാങ്ങുന്നത്. ബോളിവുഡ് താരങ്ങളായ ജാക്വലിന്‍ ഫെര്‍ണ്ണാണ്ടസ്, റാണി മുഖര്‍ജി, തുടങ്ങിയവരും ലിസ്റ്റിലുണ്ട്. റാണി മുഖര്‍ജിയുടെ ഭര്‍ത്താവിന്റെ പേര് രാം സ്വരൂപ് ,സോനാക്ഷിയുടെ ഭര്‍ത്താവ് രമേഷ് ചന്ദ് എന്നിങ്ങനെയാണ് നല്‍കിയിരിക്കുന്നത്. 

sona-02-

ദീപികയെ ജനറല്‍ കാറ്റഗറിയിലും മറ്റു നടിമാരെ പിന്നാക്ക വിഭാഗത്തിലുമാണ്‌ പെടുത്തിയിരിക്കുന്നത്. സംഭവം തട്ടിപ്പാണെന്നു മനസ്സിലായതിനെ തുടര്‍ന്ന് റേഷന്‍ കട ഉടമയ്‌ക്കെതിരെ ഗ്രാമവാസികളില്‍ ചിലര്‍ പരാതി നല്‍കുകയായിരുന്നു. എന്തായാലും സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

English summary
f records at a fair price shop here are to be believed, Deepika Padukone, Sonakshi Sinha, Jacqueline Fernandez and Rani Mukherjee receive subsidised food grains distributed through ration cards.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam