»   » മസില്‍മാന്‍ ഞെട്ടിക്കാനുള്ള പുറപ്പാടാണ്! ഒരു രംഗത്തിന് വേണ്ടി 5000 തവണ വെടിവെച്ച് സല്‍മാന്‍ ഖാന്‍!!

മസില്‍മാന്‍ ഞെട്ടിക്കാനുള്ള പുറപ്പാടാണ്! ഒരു രംഗത്തിന് വേണ്ടി 5000 തവണ വെടിവെച്ച് സല്‍മാന്‍ ഖാന്‍!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യയുടെ മസില്‍മാനായ സല്‍മാന്‍ ഖാന്റെ പുതിയ സിനിമയാണ് 'ടൈഗര്‍ സിന്ദാ ഹെ'. ബോളിവുഡില്‍ നിന്നും നിര്‍മ്മിക്കുന്ന സ്‌പൈ ത്രില്ലര്‍ സിനിമയാണിത്. ഈ വര്‍ഷം പുറത്തിറങ്ങിയ ട്യൂബ് ലൈറ്റ് എന്ന സല്‍മാന്‍ ഖാന്റെ ചിത്രം പൂര്‍ണ പരാജയമായിരുന്നെങ്കിലും പുതിയ സിനിമ ഞെട്ടിക്കാനുള്ള പുറപ്പാടിലാണ്.

പ്രണയം വീണ്ടും പൂത്തുലഞ്ഞു! നാഗചൈതന്യയുടെയും സാമന്തയുടെയും ലണ്ടനിലെ ഹണിമൂണ്‍ ചിത്രങ്ങള്‍ വൈറല്‍!!

ക്രിസ്മസിന് മുന്നോടിയായിട്ടായിരിക്കും സിനിമ തിയറ്ററുകളില്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ നിന്നും പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ വലിയൊരു മെഷിന്‍ തോക്കുപയോഗിച്ച് വെടി വെക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ ഒറ്റ ചിത്രത്തില്‍ നിന്നും സിനിമ ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ടൈഗര്‍ സിന്ദാ ഹെ

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ടൈഗര്‍ സിന്ദാ ഹെ. സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് ചിത്രത്തില്‍ നായിക നായകന്മാരായി അഭിനയിക്കുന്നത്. സിനിമയിലെ സല്‍മാന്‍ ഖാന്റെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.

വൈറലായ ചിത്രം

എംജി 42 മെഷീന്‍ തോക്കാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. 25-30 കിലോ വരെയാണ് ഇതിന്റെ ഭാരം. അത്തരമൊരു തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുന്ന സല്‍മാന്റെ ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്.

സ്‌പൈ ത്രില്ലര്‍ സിനിമ

ടൈഗര്‍ സിന്ദാ ഹെ ഒരു സ്‌പൈ ത്രില്ലര്‍ സിനിമയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട ആക്ഷന്‍ രംഗങ്ങളില്‍ ഒന്നില്‍ നിന്നാണ് സല്‍മാന്‍ ഖാന്റെ ഈ ചിത്രമെന്നാണ് സംവിധായകന്‍ പറയുന്നത്.

മൂന്ന് ദിവസം

ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന് മൂന്ന് ദിവസമായിരുന്നു വേണ്ടി വന്നിരുന്നത്. ഇതിനിടെ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടി 5000 തവണ സല്‍മാന്‍ വെടിയുതിര്‍ത്തിരുന്നെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

കത്രീനയും സല്‍മാനും

ഒരു കാലത്തെ ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു കത്രീന കൈഫും, സല്‍മാന്‍ ഖാനും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് ടൈഗര്‍ സിന്ദാ ഹെ.

യഥാര്‍ത്ഥ കഥ

മുമ്പ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സല്‍മാന്‍ ഖാന്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതകഥ അടിസ്ഥാനമാക്കിയാണ് ടൈഗര്‍ സിന്ദാ ഹെയുടെ കഥയൊരുക്കിയിരിക്കുന്നത്. മാത്രമല്ല ചിത്രത്തിലുണ്ടാവുന്ന സംഭവങ്ങളും നടന്നതാണെന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞിരുന്നു.

English summary
'Tiger' Salman will be seen pulling off some insane stunts and wielding some of the heaviest weapons to tear down his nemesis. MG 42, a massive machine gun as seen in the picture, is the weapon of choice for him to fight his gritty battles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X