»   » അമീര്‍ ഖാന് ധനുഷിനോട് ആരാധന!

അമീര്‍ ഖാന് ധനുഷിനോട് ആരാധന!

Posted By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനെപ്പോലെതന്നെ മരുമകന്‍ ധനുഷിനും നാടാകെ ആരാധകരുണ്ടാവുകയാണ്. ചില്ലറക്കാരല്ല ധനുഷിന്റെ ആരാധകരുടെ പട്ടികയിലെ പുതിയ ആളുകള്‍. നേരത്തേ കൊലവെറിപ്പാട്ട് പാടിയപ്പോള്‍ത്തന്നെ ധനുഷിന്റെ പ്രശസ്തി തെന്നിന്ത്യ കടന്ന് ബോളിവുഡിലും എത്തിയിരുന്നു. ഇപ്പോഴിതാ ആദ്യ ഹിന്ദിച്ചിത്രത്തോടെ വീണ്ടും ആരാധകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുകയാണ്.

ഇത്തവണ ധനുഷിനോട് ആരാധനയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് സാക്ഷാല്‍ അമീര്‍ ഖാനും ബോളിവുഡിലെ യുവതാരം രണ്‍ബീര്‍ കപൂറുമാണ്. ധനുഷിന്റെ രാഞ്ജനയിലെ പ്രകടനം രണ്ടുപേര്‍ക്കും ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ടത്രേ. മുംബൈയിലെ ഒരു പ്രമുഖ തിയേറ്ററില്‍ നിന്നും ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട അമീര്‍ ഖാന്‍ തനിയ്ക്ക് ധനുഷിന്റെ പ്രകടനം ഏറെ ഇഷ്ടമായെന്നും അധികം വൈകാതെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നാണ് മോഹമെന്നുമാണ് പറഞ്ഞിരിക്കുന്നത്.

മാത്രമല്ല ഹിന്ദിയില്‍ താനൊരുക്കാന്‍ പോകുന്ന അടുത്ത ചിത്രത്തില്‍ ധനുഷിനെ അഭിനയിപ്പിക്കാനും ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റിന് പദ്ധതിയുണ്ടത്രേ. രണ്‍ബീര്‍ കപൂറിനും ധനുഷിന്റെ പ്രകടനത്തെക്കുറിച്ച് മറിച്ചൊരു അഭിപ്രായം പറയാനില്ല.

എന്തായാലും അമീറിന്റെ അനുമോദനം അറിഞ്ഞ ധനുഷ് ആകെ സന്തോഷത്തിലാണ്. തനിയ്ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്ന് പറഞ്ഞ ധനുഷ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

English summary
Aamir Khan was in awe of Dhanush's performance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam