»   » ധനുഷിന് പേടി പൃഥ്വിച്ചിത്രത്തെയോ?

ധനുഷിന് പേടി പൃഥ്വിച്ചിത്രത്തെയോ?

Posted By:
Subscribe to Filmibeat Malayalam
Prithviraj and Dhanush
ബി ടൗണിലെ തന്റെ അരങ്ങേറ്റ ചിത്രമായ 'രാഞ്ജനാ'യുടെ ഷൂട്ടിങ്ങില്‍ നിന്ന് ധനുഷ് വിട്ടുനിന്നതെന്തിനാണെന്ന അന്വേഷണത്തിലാണ് ബി ടൗണിലേയും കോളിവുഡിലേയും പാപ്പരാസികള്‍. രാഞ്ജനായുടെ ഷൂട്ടിങ് ആരംഭിച്ച് നാലു ദിവസം കഴിഞ്ഞപ്പോഴേയ്ക്കും നിര്‍ത്തി വച്ചു. ധനുഷിന് അസുഖം ബാധിച്ചതിനാലാണ് ഷൂട്ടിങ് നിര്‍ത്തേണ്ടി വന്നതെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്.

അസുഖം മൂലമാണ് നടന്‍ ചിത്രത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്.

നടന്‍ പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രമായ 'അയ്യ'യുടെ പ്രമേയവുമായുള്ള സാമ്യമാണ് ചിത്രത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടനെ പ്രേരിപ്പിച്ചതത്രേ. ചിത്രത്തിന്റെ പ്രമേയത്തോടുള്ള അഭിപ്രായവ്യത്യാസം മൂലം ഷൂട്ടിങ്ങിന് എത്താതിരുന്ന നടനെ ഒടുവില്‍ സംവിധായകന്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി.

പൃഥ്വിച്ചിത്രത്തിലേയും ധനുഷിന്റെ അരങ്ങേറ്റ ചിത്രത്തിലേയും നായകന്‍മാര്‍ ഹിന്ദി അറിയാത്ത തെന്നിന്ത്യക്കാരാണ്. ഇതുമാത്രമാണ് ചിത്രങ്ങള്‍ തമ്മിലുള്ള സാമ്യം. ഇതല്ലാതെ രണ്ടു ചിത്രങ്ങള്‍ക്കും തമ്മില്‍ യാതൊരുവിധ സാമ്യവുമില്ല. ഇതു കേട്ട ധനുഷ് തിരികെയെത്തുകയായിരുന്നുവെന്നാണ് സിനിമാലോകത്തെ സംസാരം.

സോനം കപൂറാണ് ചിത്രത്തിലെ നായിക. അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് താന്‍ നന്നായി ആസ്വദിക്കുകയാണെന്നാണ് ധനുഷ് ഇപ്പോള്‍ പറയുന്നത്.അതേസമയം പൃഥ്വിയുടെ അയ്യ ഒക്ടോബര്‍ 12ന് തീയേറ്ററുകളിലെത്തും.

English summary
South Indian star and the voice of ‘Kolaveri Di” – Dhanush will make his Debut in Bollywood with a film titled Raanjhnaa. Aanand L.Rai of ‘Tanu Weds Manu’ fame will direct the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam