twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകൾ അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല, മകളുടെ ഇഷ്ടം സിനിമയായിരുന്നു, തുറന്ന് പറഞ്ഞ് താരറാണി

    |

    ബോളിവുഡിലെ എവർഗ്രീൻ താര ദമ്പതികളാണ് നടി ഹേമമാലിനിയും നടൻ ധർമേന്ദ്രയും. 1961 മുതൽ സിനിമയിൽ സജീവമായിരുന്നുവെങ്കിലും 1970 ൽ പുറത്തിറങ്ങിയ ജോണി മേരാ നാം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ചെന്നൈയിൽ ജനിച്ചു വളർന്ന ഡ്രീം ഗേൾ തെലുങ്ക് ചിത്രമായ പാണ്ഡവ വനവാസത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. എന്നാൽ ഈ ചിത്രം വിജയിച്ചിരുന്നില്ല. പിന്നീട് ബോളിവുഡിലെത്തിയ താരം 1976 ൽ സപ്നോം കാ സൗദാഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ജോണി മേരാ നാമിലൂടെ ബോളിവുഡ് മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു.

    ബോളിവുഡിൽ ഇന്നും ചർച്ചയാണ് ധർമേന്ദ്ര-ഹേമമാലിനി പ്രണയ കഥ. 1972 ലാണ് സീത ഓറ് ഗീത ചിത്രത്തിലൂടെ ധർമേന്ദ്രയുടെ നായികയായി ഹേമമാലിനി എത്തുന്നത്. ചിത്രത്തിലെ പ്രകടനത്തിന് താരത്തെ തേടി മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. അമ്മയ്ക്കും അച്ഛനും പിന്നാലെ മക്കളും സിനിമയിൽ എത്തുകയായിരുന്നു. എന്നാൽ മകളുടെ സിനിമ കരിയറിനോട് ധർമേന്ദ്രയ്ക്ക് വിയോജിപ്പായിരുന്നു. ബോളിവുഡ് താരം കപിൽ ശർമയുമായുളള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    അദ്ദേഹത്തിന്  താൽപര്യമില്ലായിരുന്നു

    അതേസമയം മകൾ ഇഷ ഡിയോൾ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു. എന്നാൽ ഇഷയ്ക്ക് ഡാന്‍സ് ചെയ്യുന്നതിനോടും അഭിനയിക്കുന്നതിനോടുമായിരുന്നു താൽപര്യം. എന്റെ മകൾ നൃത്തം ചെയ്യണ്ട എന്നായിരുന്നു അദ്ദേഹം പറയുന്നത്.

    ഞങ്ങൾ വീട്ടിലുണ്ടാകുമ്പോൾ

    വീട്ടിലുണ്ടാകുന്ന സമയത്ത് ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്യുമായിരുന്നു. പ്രൊഫഷണല്‍ ഡാന്‍സര്‍ ആകണമെന്നും ബോളിവുഡിലേക്ക് അരങ്ങേറണം എന്നുമായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ തന്റെ മകള്‍ നൃത്തം ചെയ്യുന്നതോ അഭിനയിക്കുന്നതോ ധര്‍മേന്ദ്ര ഇഷ്ടപ്പെട്ടിരുന്നില്ല. 2002-ലാണ് ഇഷ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘കോയി മേരെ ദില്‍ സെ പൂച്ചെ' ആണ് ആദ്യ ചിത്രം. ‘യുവ', ‘ധും', ‘നോ എന്‍ട്രി' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

     റൊമാന്റിക് ഫോൺ കോൾ

    ഹേമമാലിനിയ്ക്കൊപ്പം മകൾ ഇഷാ ഡിയോളും കപിൽ ഷോയിൽ എത്തിയിരുന്നു. അച്ഛന്റേയും അമ്മയുടേയും ഫോൺ സംഭാഷണത്തെ കുറിച്ച് താര പുത്രി പറഞ്ഞു. എത്ര തിരക്കാണെങ്കിലും അച്ഛനോടൊപ്പം സംസാരിച്ചതിന് ശേഷം മാത്രമേ അമ്മ ഉറങ്ങാറുളളു. മകൾ അവസാനിപ്പിച്ചടത്ത് നിന്ന് ഹേമമാലിനി തുടങ്ങുകയായിരുന്നു. ജോലി തിരക്കുകളിൽ ക്ഷീണതയായി എത്തുമ്പോൾ ഇത്തരത്തിലുള്ള സ്നേഹ സംഭാഷണങ്ങൾ വളരെ നല്ലതാണ്. ഇത് മനസ്സിന് ഗുണം ചെയ്യുമെന്നും താരം പറഞ്ഞു.

     പഞ്ചാബി ഭക്ഷണം

    തമിഴ്നാട് സ്വദേശിയായ ഹേമമാലിനി വിവാഹത്തോടെ വടക്കേന്ത്യയുടെ മരുമകളാവുകയായിരുന്നു. ഷോയിൽ പഞ്ചാബി ഭക്ഷണരീതിയും അഭിമുഖത്തിൽ ചർച്ച വിഷയമായിരുന്നു. ഭർത്താവിന് വേണ്ടി പഞ്ചാബി ഭക്ഷണങ്ങൾ പരീക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകനായ കപിൽ ശർമയുടെ ചോദ്യം. എന്നാൽ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അദ്ദേഹത്തിന് ഇഡ്ലിയും സാമ്പാറും വലിയ ഇഷ്ടമാണെന്നും അത് കഴിക്കാനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു

    English summary
    Dharamji Didn't Like Esha Making Her Bollywood Debut, Reveals Hema Malini|
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X