»   » വിവാദ പരമാര്‍ശം നടി ദിയ മിര്‍സ മാപ്പ് പറഞ്ഞു

വിവാദ പരമാര്‍ശം നടി ദിയ മിര്‍സ മാപ്പ് പറഞ്ഞു

Posted By:
Subscribe to Filmibeat Malayalam


ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിവാദ പരമാര്‍ശം നടത്തിയ ബോളിവുഡ് നടി ദിയ മിര്‍സ മാപ്പു പറഞ്ഞു. മഹാരാഷ്ട്രയിലെ കുടവെള്ള ക്ഷാമം കണക്കിലെടുത്ത് ഇത്തവണ എല്ലാവരും ഡ്രൈ ഹോളി ഡേ ആഘോഷിക്കണം. ഇക്കാര്യത്തില്‍ തന്നെ ഹിന്ദു വിരുദ്ധ എന്ന് വിളിച്ചാലും എനിക്ക് പ്രശ്‌നമില്ല എന്ന നടിയുടെ ട്വീറ്റാണ് വിവാദമായത്.

ട്വീറ്റ് വിവാദമായതോടെ നടി ഫേസ്ബുക്കിലൂടെ മാപ്പു പറഞ്ഞു. ഞാനും ഒരു ഇന്ത്യന്‍ പൗരനാണ്. എല്ലാ മതാഘോഷങ്ങളെയും താന്‍ ബഹുമാനിക്കുന്നുണ്ട്. അത്തരത്തിലുള്ള ആഘോഷങ്ങള്‍ താന്‍ ആഘോഷിക്കുന്നതുമാണ്.

dia-mirza

എന്നാല്‍ തന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തിയെയൊ സമുദായത്തെയൊ വ്രണപ്പെടുത്താനോ വേദനപ്പിക്കുവാനോ ആയിരുന്നില്ല. വേദനപ്പിച്ചുവെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും നടി പോസ്റ്റില്‍ പറഞ്ഞു.

നമ്മുടെ രാജ്യം കടുത്ത ജലക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. മഹാരാഷ്ട്രയില്‍ മാത്രമായി 90 ലക്ഷം കര്‍ഷകരാണ് ജലക്ഷാമം നേരിടുന്നത്. ജല ക്ഷാമം കാര്യമായി എടുക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു താന്‍ ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നും നടി ഫേസബുക്കില്‍ പറഞ്ഞു.

English summary
Dia Mirza is Trending After Defending Her Tweet About Holi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X