For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞത് ഫെബ്രുവരിയില്‍, ആദ്യത്തെ കണ്‍മണി ജനിച്ചതിനെ കുറിച്ച് ദിയ മിര്‍സ

  |

  ആദ്യത്തെ കണ്‍മണി ജീവിതത്തിലേക്ക് എത്തിയ വിവരം പങ്കുവെച്ച് നടി ദിയ മിര്‍സ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കാമുകന്‍ വൈഭവ് രേഖിയുമായുളള നടിയുടെ വിവാഹം നടന്നത്. തുടര്‍ന്ന് എപ്രില്‍ മാസം താന്‍ അമ്മയാവാന്‍ പോവുന്ന വിവരം എല്ലാവരെയും അറിയിക്കുകയായിരുന്നു ദിയ. വിവാഹത്തിന്‌റെ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞ് തന്റെയും വെെഭവിന്റെയും ജീവിതത്തിലേക്ക് എത്തിയത് അറിയിച്ചിരിക്കുകയാണ് നടി.

  സാക്ഷി മാലിക്കിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം

  അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന് ദിയ പേരിട്ടിരിക്കുന്നത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞ് ഇപ്പോള്‍ നിയോനേറ്റല്‍ ഐസിയുവില്‍ ആണെന്നാണ് നടി പറയുന്നത്. കുഞ്ഞിനെ്‌റെ കൈ പിടിച്ചുളള ചിത്രം ദിയ തന്‌റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേയ് പതിനാലിനാണ് മകന്‍
  ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിയതെന്നാണ് ദിയ മിര്‍സ കുറിച്ചത്.

  'ഞങ്ങളുടെ ഹൃദയമിടിപ്പ്, ഞങ്ങളുടെ മകന്‍ അവ്യയാന്‍ ആസാദ് രേഖി മെയ് 14ന് ജനിച്ചു. നേരത്തെ എത്തിയ ഞങ്ങളുടെ ചെറിയ അത്ഭുതത്തെ അന്നുമുതല്‍ നിയോനേറ്റല്‍
  ഐസിയുവില്‍ നഴ്സുമാരും ഡോക്ടര്‍മാരും തളരാതെ പരിപാലിക്കുകയാണ്. ഗര്‍ഭാവസ്ഥയില്‍ പെട്ടെന്നുണ്ടായ അപ്പെന്‍ഡെക്ടോമിയും തുടര്‍ന്നുണ്ടായ അണുബാധയും സെപ്‌സിസിലേക്ക് നയിക്കുകയും ജീവന് തന്നെ അത് ഭീഷണിയാവുകയും ചെയ്തു'.

  'ഈ സമയത്ത് ഞങ്ങളുടെ ഡോക്ടറുടെ സമയോചിതമായ പരിചരണവും ഇടപെടലും കൊണ്ട് അടിയന്തിര സി-സെക്ഷന്‍ വഴി ഞങ്ങളുടെ കുഞ്ഞിന്റെ സുരക്ഷിതമായ ജനനം ഉറപ്പുവരുത്തി. മകന്‌റെ ജനനത്തോടെ താനും വൈഭവും പ്രപഞ്ചത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും യഥാര്‍ത്ഥ അര്‍ത്ഥം പഠിക്കുകയാണെന്നും' ദിയ കുറിച്ചു. മകന്‍ ഉടന്‍ വീട്ടിലെത്തുമെന്നും അനിയന്‌റെ വരവിനായി അവന്റെ മൂത്ത സഹോദരി സമൈറയും മുത്തശ്ശനും മുത്തശ്ശിയും കാത്തിരിക്കുകയാണെന്നും നടി പറയുന്നു.

  കൂടാതെ എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും ദിയ മിര്‍സ തന്‌റെ പോസ്റ്റിലൂടെ നന്ദി പറഞ്ഞു. 'ഇപ്പോള്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാടുപെടുന്ന അല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കുമായി ഞങ്ങള്‍ അവ തിരികെ നല്‍കുന്നു' എന്നും നടി കുറിച്ചു. 'ഞങ്ങള്‍ നിങ്ങളെ കാണുന്നു, ഞങ്ങള്‍ നിങ്ങളെ കേള്‍ക്കുന്നു. ഒരുമിച്ച് ഈ സമയം ഞങ്ങള്‍ മറികടക്കും', ദിയ മിര്‍സ ട്വീറ്റ് ചെയ്തു

  മകന് പിറന്നാളാശംസിച്ച് ലാലേട്ടന്‍ പങ്കുവെച്ച ചിത്രം | FilmiBeat Malayalam

  വൈഭവിന്‌റെ ആദ്യത്തെ വിവാഹത്തിലെ മകളാണ് സമൈറ. അഭിനേത്രി എന്നതിലുപരി മോഡലായും തിളങ്ങിയ താരമാണ് ദിയ മിര്‍സ. കൂടാതെ നിര്‍മ്മാതാവ്, സാമൂഹിക പ്രവര്‍ത്തക എന്നീ നിലകളിലും നടി തിളങ്ങി. 2000ത്തിലാണ് മിസ് എഷ്യ പസഫിക്ക് ഇന്റര്‍നാഷണല്‍ കിരീടം ദിയ മിര്‍സ നേടിയത്. തുടര്‍ന്ന് 2001ല്‍ രെഹ്നാ ഹേ തേരെ ദില്‍ മേന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ദസ്, ലഗേ രഹോ മുന്നാ ഭായ്, സഞ്ജു ഉള്‍പ്പെടെയുളള സിനിമകളെല്ലാം നടിയുടെതായി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

  English summary
  Dia Mirza Pens An Emotional Note About Premature Baby Birth And Her Complications
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X